സംഭാവ്യതയും നിക്ഷേപങ്ങളും

0
913

ഓഹരി നിക്ഷേപങ്ങള്‍ ഒരു ചൂതാട്ടത്തിനു സമാനമാണെന്നും അതില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമല്ലെന്നും ഉള്ള ഒരു വിശ്വാസം ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവേ, നാട്ടിന്‍പുറങ്ങളില്‍ ഈ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇതില്‍ നേരിട്ട് നിക്ഷേപിച്ചിട്ടുള്ളവരുടെ എണ്ണം തീരെ കുറവായിരിക്കും. കേട്ടുകേള്‍വിയുടെ പശ്ചാത്തലത്തില്‍ വിശ്വാസങ്ങള്‍ മതമാക്കി മാറ്റുന്നവര്‍ ഏറെയാണ്. നിക്ഷേപത്തിലൂടെ കടന്നു പോകാതെ അതിനെക്കുറിച്ചുള്ള അഭിപ്രായം മെനയുന്നത് നല്ല പ്രവണതയല്ല. മാത്രമല്ല ചൂതാട്ടമായി കാണുന്നവര്‍, അല്ലെങ്കില്‍ ഓഹരിനിക്ഷേപത്തിലെ റിസ്ക് കൃത്യമായി മനസ്സിലാക്കാത്തവര്‍ മനസ്സിലാക്കേണ്ടുന്ന ചില വസ്തുതകളാണ് ഇന്ന് പ്രതിപാദിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനം നാം പണ്ട് കണക്കിന്‍റെ ഭാഗമായി പഠിച്ചിട്ടുള്ള څപ്രോബബിലിറ്റിچ എന്ന തത്വത്തിലാണുള്ളത്. നാം നമ്മുടെ ജീവിതത്തെ അടിസ്ഥാനപരമായി ഒന്നു വിലയിരുത്തിയാല്‍ ഈ സംഭാവ്യതയുടെ ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാകും.

ജീവിതം സംഭാവ്യതകളുടെ ഒരു സംഗ്രഹം

രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുന്നത് മുതല്‍ നാം എടുക്കുന്ന ഓരോ ചെറിയ തീരുമാനങ്ങളും ഒരു സംഭാവ്യതയുടെ ഭാഗമാണ്. ഈ ഓരോ തീരുമാനങ്ങളുടെ രണ്ടോ അതിലധികമോ പരിണാമങ്ങളില്‍ ഒന്ന് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുകയും അതിനനുസരിച്ച് അതിന്‍റെ വഴിയേ നാം മുന്നോട്ടു പോവുകയും ചെയ്യും. ഉദാ: രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഓഫിസിലേക്ക് പോകുന്നതിനുപകരം പഴയ സുഹൃത്തുക്കള്‍ സംഘടിപ്പിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് പോയാല്‍ അതിനോടനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും തീരുമാനങ്ങളും ചിലപ്പോള്‍ ജീവിതത്തിന്‍റെ ഗതി തന്നെ മാറിയേക്കാം. നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി കിട്ടിയതും, നിങ്ങളുടെ വിവാഹം നടന്നതും, നിങ്ങള്‍ വീട് വെച്ചതും, ഗള്‍ഫിലേക്ക് പോയതും, നിങ്ങള്‍ക്കുണ്ടായിട്ടുള്ള വീഴ്ചകളും, അങ്ങനെ എല്ലാം തന്നെ ഓരോ അവസരത്തിലും നിങ്ങള്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ കാരണമാണ്. ആ ഓരോ തീരുമാനത്തിന്‍റെ സമയത്തും അതിനോട് ചേര്‍ന്ന് മറ്റ് ചില ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. വേണം, വേണ്ട, പിന്നീടാകാം എന്നിങ്ങനെ എന്തും.

ഈ ഓരോ തീരുമാനത്തിനും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോവുകയും അതില്‍ ഒരു സുഹൃത്ത് നിങ്ങള്‍ക്ക് വിദേശരാജ്യത്തെ ഒരു ജോലിസാധ്യതയെപ്പറ്റി പറഞ്ഞു തരികയും അതിനുശേഷം നിങ്ങള്‍ അതിനുവേണ്ടി ശ്രമിച്ച് പിന്നീട് വിദേശത്തേക്ക് പോവുകയും ചെയ്തിരിക്കാം. എന്നാല്‍ സുഹൃത്തുക്കളെ കാണാന്‍ പോകാതെ അന്നത്തെ ദിവസം ജോലിക്ക് പോയിരുന്നെങ്കില്‍ ജീവിതം ആ വഴിക്ക് മുന്‍പോട്ടുപോയേനെ.

ഇപ്പോള്‍, നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലായിത്തുടങ്ങി എന്ന് വിചാരിക്കട്ടെ. ഇനി ഇതിന്‍റെ അടുത്ത തലത്തിലേക്ക് കടക്കാം. മുന്നേ പറഞ്ഞ ഓരോ തീരുമാനത്തെയും 50 ശതമാനം സംഭാവ്യത (ജൃീയമയശഹശ്യേ) അടങ്ങിയ ഒരു പന്തയമായി (ആലേ) കണ്ടുകൂടെ. ഒരു കാര്യത്തില്‍ നാം പന്തയം വെയ്ക്കുമ്പോള്‍ അതിനു മിക്കവാറും രണ്ടു സാധ്യതകളാണുള്ളത്. അതായത് അതെ-അല്ല, ഉണ്ട്-ഇല്ല, വേണം-വേണ്ട, എന്നിങ്ങനെയുള്ള അനേകായിരം പന്തയങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്നില്ലേ. ഇവയ്ക്കെല്ലാം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവുമുണ്ട്. ഒരാള്‍ നിങ്ങളോട് പ്രേമാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ നിങ്ങള്‍ എടുത്ത തീരുമാനം, ആദ്യമായി മദ്യപിക്കുമ്പോള്‍ എടുത്ത തീരുമാനം, ഒരു കോഴ്സിന് ചേരാന്‍ എടുത്ത തീരുമാനം, ഇതെല്ലാം ഓരോ ബെറ്റിങ് ആയിരുന്നില്ലേ. നാം പന്തയം വെയ്ക്കുന്നത് നമ്മുടെ ജീവിതമുമായിട്ടാണ്. അതിന്‍റെ അനന്തരഫലം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും.

നിക്ഷേപവും സംഭാവ്യതകളും

ഇങ്ങനെ ജീവിതത്തിലെ ഓരോ നിമിഷവും സംഭാവ്യതകളും പന്തയങ്ങളും കൊണ്ട് നിറഞ്ഞതാവുമ്പോള്‍ ഓഹരിനിക്ഷേപം മാത്രം എങ്ങിനെ ഒരു ചൂതാട്ടമായി മാറും? നാം ഓഹരിയിലൂടെ ഒരു ബിസിനസ്സ് സംരംഭത്തിന്‍റെ ഭാഗികമായ ഉടമസ്ഥനായി മാറുകയാണ്. അതിലൂടെ ആ കമ്പനിയുടെ ലാഭത്തിലും ഭാവിയിലെ വളര്‍ച്ചയിലും നാം തുല്യ പങ്കാളികളാവുകയാണ് ചെയ്യുന്നത്. നമ്മുടെ നിക്ഷേപങ്ങളല്ല ചൂതാട്ടമാകുന്നത്. നമ്മുടെ അനുചിതമായ തീരുമാനങ്ങളാണ് ചൂതാട്ടമായി ഭവിക്കുന്നത്. ത്വരിത ലാഭത്തിനായി തെറ്റായ സ്രോതസ്സില്‍ നിന്നുള്ള അനുചിതമായ നിര്‍ദ്ദേശങ്ങളെ ആധാരമാക്കിയുള്ള നിക്ഷേപങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം വരുത്തിവയ്ക്കുകയും ആ ദോഷം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നതാണ് ചൂതാട്ടമായി പരിണമിക്കുന്നത്.

ജീവിതമാകുന്ന ചൂതാട്ടം
അങ്ങനെ നോക്കിയാല്‍ ജീവിതം തന്നെ ഒരു ചൂതാട്ടമാണ്. നാം ഓരോ തീരുമാനം എടുക്കുമ്പോഴും അതിന്‍റെ പരിണിത ഫലത്തെപ്പറ്റി ഉത്തമ ബോധത്തോടെയല്ല എടുക്കുന്നത്. ഭാവി അറിയാമെങ്കില്‍ ഒരിക്കലും തീരുമാനങ്ങള്‍ പിഴയ്ക്കില്ലലോ. തീരുമാനങ്ങളില്‍ പിഴവുണ്ടാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? തീരുമാനം എടുക്കുന്നതിനുമുന്‍പ് സംഭാവ്യമായ പരിണിതഫലങ്ങളെപ്പറ്റി ഒരു വിശകലനം നടത്തുക. അവ നമ്മുടെ ജീവിതത്തെയും ലക്ഷ്യങ്ങളേയും എങ്ങിനെയൊക്കെ ബാധിക്കാനിടയുണ്ടെന്ന് മനസ്സിലാക്കുക. അവയുടെ ഏറ്റവും നല്ലതും ഏറ്റവും മോശവുമായുള്ള സാദ്ധ്യതകള്‍ ആരായുക. ഇതുപോലെ ഒരു ഗൃഹപാഠം നടത്തിയാല്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. നിക്ഷേപത്തിന്‍റെ കുലപതിയായ വാറന്‍ ബഫറ്റ് പറഞ്ഞതുപോലെ ‘റിസ്ക് എന്നത് ഒരു കാര്യത്തെപ്പറ്റിയുള്ള അറിവില്ലായ്മയുടെ അളവാണ്.چ ഓഹരി ചൂതാട്ടമാകുന്നതും ഈ അറിവില്ലായ്മ മൂലമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here