റിട്ടയര്‍മെന്‍റിന് എപ്പോള്‍ തയ്യാറെടുക്കണം എന്നത് പലര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. പലപ്പോഴും വിരമിച്ച ശേഷമോ വിരമിക്കുന്നതിന് നാലോ അഞ്ചോ വര്‍ഷം ബാക്കിയുള്ളപ്പോഴോ മാത്രമാണ് റിട്ടയര്‍മെന്‍റിന് ശേഷം എങ്ങനെ മുന്നോട്ടു പോകണം എന്ന് ചിന്തിക്കുന്നത്. യഥാര്‍ഥത്തില്‍ മറ്റു ജീവിത ലക്ഷ്യങ്ങളെക്കാള്‍ മുന്‍ഗണന നല്‍കേണ്ട ഒരു കാര്യമാണ് റിട്ടയര്‍മെന്‍റിന് ശേഷം ജീവിക്കാനുള്ള തുക കണ്ടെത്തിവെക്കുക എന്നത്.