വേണം പ്രായത്തിനനുസരിച്ചുള്ള നിക്ഷേപ അനുപാതം

0
22
Bar chart made by hand from toy blocks on white background isolated on white background.

ഓരോ പ്രായത്തിനും അനുയോജ്യമായ നിക്ഷേപ രീതിയാണ് സ്വീകരിക്കേണ്ടത്.   സാധാരണ രീതിയിൽ നിക്ഷേപിക്കുന്ന ഒരാൾക്ക്  നിക്ഷേപ പോർട്ട്ഫോളിയോയിൽ  യഥാസമയം മാറ്റങ്ങൾ വരുത്തി അതാത് ജീവിത കാലഘട്ടത്തിന്റെ അനുയോജ്യമായ  ഒരു നിക്ഷേപരീതിയാണ് സ്വീകരിക്കേണ്ടത്. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ശരിയായ അനുപാതം ജീവിതലക്ഷ്യങ്ങൾ യഥാസമയം നടത്തിക്കൊണ്ടു പോകാനും സഹായകരമാകും.  ജീവിതലക്ഷ്യങ്ങളും ഈ അനുപാതം നിശ്ചയിക്കാൻ പ്രായത്തിനോടൊപ്പം തന്നെ പരിഗണിക്കേണ്ടതാണ്. വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കുന്നതോടൊപ്പം തന്നെ മികച്ച വളർച്ച ഉറപ്പുവരുത്താൻ സഹായിക്കുന്നു. ജീവിതലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി എന്നിവ കൂടി പരിഗണിച്ചായിരിക്കണം അനുപാതം  നിശ്ചയിക്കേണ്ടത്. ഓഹരി നിക്ഷേപങ്ങൾ, നഷ്ടസാധ്യതയില്ലാത്ത നിക്ഷേപങ്ങൾ, സ്വർണം, മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ ഓരോ കാലഘട്ടത്തിലും എങ്ങനെ നിക്ഷേപ അനുപാതം നിശ്ചയിക്കണമെന്ന് നോക്കാം.

ആദ്യം തന്നെ 20 വയസ്സുമുതൽ 30 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ എങ്ങനെയായിരിക്കണം എന്ന് പരിശോധിക്കാം. ഒരു വ്യക്തി ജോലിയിൽ പ്രവേശിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റു കാര്യങ്ങൾക്ക്  പണം ചെലവഴിക്കുന്നതിന് മുമ്പ് തന്നെ ഒരു നിക്ഷേപം തുടങ്ങി വയ്ക്കുക. തുടക്കത്തിൽ തന്നെ ആയതുകൊണ്ട് വരുമാനം കുറവാണെങ്കിലും കൂടുതൽ തുക മിച്ചം പിടിക്കാൻ സാധിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ അടിസ്ഥാനമായിട്ട് തുടങ്ങി വയ്ക്കുന്ന നിക്ഷേപങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടുപോവുകയാണ് എങ്കിൽ മികച്ച ആസ്തി ഉണ്ടാക്കിയെടുക്കാൻ  സാധിക്കും. ഈ പ്രായത്തിൽ റിസ്ക് കൂടുതൽ എടുക്കാൻ സാധിക്കുന്ന കാലഘട്ടം കൂടിയാണ്. അതുകൊണ്ടുതന്നെ ഓഹരിയധിഷ്ഠിത നിക്ഷേപമായിരിക്കണം കൂടുതൽ വേണ്ടത്. ഓഹരി നിക്ഷേപത്തിൽ 80 ശതമാനവും നഷ്ട സാധ്യതയില്ലാത്തവയിൽ 15 ശതമാനവും, സ്വർണം പോലുള്ള മറ്റു നിക്ഷേപങ്ങളിലും അഞ്ചു ശതമാനം നിക്ഷേപിക്കാം. ഇക്കാലയളവിൽ ഓഹരി വിപണിയിൽ തുടക്കം ആയതുകൊണ്ട് നേരിട്ട് ഓഹരികൾ നിക്ഷേപിക്കുന്നതിന് പകരം മ്യൂച്ചൽ ഫണ്ട് എസ്ഐപി നിക്ഷേപമായിരിക്കും കൂടുതൽ അനുയോജ്യം. ദീർഘകാലം നിക്ഷേപത്തിന് സാധ്യത ഉള്ളതുകൊണ്ട് തന്നെ ചെറിയ തുകയാണെങ്കിലും ദീർഘകാലം കൊണ്ട് മികച്ച ഒരു തുക സമാഹരിക്കാൻ സഹായകരമാകും. തുടക്കത്തിലെ ഉള്ള നിക്ഷേപം ആയതുകൊണ്ട് തന്നെ നല്ലൊരു അടിത്തറ നിക്ഷേപത്തിൽ കൊണ്ടുവരാൻ ഈ അനുപാതം സഹായിക്കും.

അടുത്ത കാലഘട്ടം 30 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലഘട്ടമാണ്. ഈ കാലഘട്ടത്തിലാണ് നിർണായകമായ പല കാര്യങ്ങളും നടക്കുന്നത്. ജീവിതത്തിൻറെ തന്നെ മുന്നോട്ടുള്ള പോക്ക് നിശ്ചയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്.  പലവിധ തീരുമാനങ്ങളും മാറിമറിയുകയും ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു കാലയളവാണിത്. ജീവിതലക്ഷ്യങ്ങൾക്കുള്ള ഒരു ധാരണ ഉണ്ടാവുന്നത്, വിവാഹം, കുട്ടികൾ, ജോലിയിലുള്ള മാറ്റം എന്നീ ജീവിതത്തിലെ പ്രധാന പല കാര്യങ്ങളും നടക്കുന്നത് ഈ കാലഘട്ടത്തിൽ ആണ്.

ഈ കാലഘട്ടത്തിൽ പലവിധ ബാധ്യതകളും വായ്പ തിരിച്ചടവുകളും മറ്റും തുടങ്ങുന്നത് ഈ കാലഘട്ടത്തിൽ ആയിരിക്കും. വരുമാനത്തിലും ജീവിത ചിലവുകളിലും വലിയ മാറ്റങ്ങൾ ഉണ്ടാവുന്ന സമയം കൂടിയാണിത്. ഈ കാലയളവിൽ കൃത്യമായ നിക്ഷേപങ്ങളും നിക്ഷേപങ്ങളെ കുറിച്ചും  ജീവിത താൽപര്യങ്ങളെകുറിച്ചും വ്യക്തമായ ധാരണയോടുകൂടി സമീപിക്കേണ്ട കാലഘട്ടം കൂടിയാണിത്. വീട്, കാർ എന്നീ ലക്ഷങ്ങൾക്ക് വലിയ തുക കണ്ടെത്തേണ്ടി വരിക ഈ കാലഘട്ടത്തിൽ ആയിരിക്കും, അതുകൊണ്ടുതന്നെ ബാധ്യതകൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഈ ബാധ്യതകളുടെ  തിരിച്ചടവാണ് ഭാവിയിലേക്കുള്ള ജീവിത ലക്ഷ്യങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനെ നിശ്ചയിക്കുന്നത് എന്ന ധാരണ ഉണ്ടാവേണ്ടതാണ്. ഈ കാലഘട്ടത്തിൽ ചെറുതായി റിസ്ക് കുറയ്ക്കുന്നത് നന്നായിരിക്കും. അതുകൊണ്ടുതന്നെ ഓഹരി അധിഷ്ഠിത നിക്ഷേപത്തിന്റെ നുഅപാ 60തം ഉം നഷ്ട സാധ്യത കുറഞ്ഞ വയിൽ 30 ശതമാനവും സ്വർണ്ണം പോലുള്ള മറ്റു നിക്ഷേപങ്ങളിൽ 10% നിക്ഷേപിക്കാവുന്നതാണ്. തുടർച്ചയായ നിക്ഷേപം അച്ചടക്കത്തോടെ നടത്തേണ്ട കാലഘട്ടമാണിത്.

അടുത്തഘട്ടത്തിൽ 45 വയസ്സ് മുതൽ 60 വയസ്സു വരെയുള്ള കാലയളവ് ആയിരിക്കും. ഈ കാലഘട്ടത്തിലാവും  ആവും മിക്ക ജീവിതലക്ഷ്യങ്ങൾക്കും തുക വിനിയോഗിക്കേണ്ടി വരിക. ജീവിതലക്ഷ്യങ്ങളെകുറിച്ചും ഓരോ ലക്ഷ്യങ്ങൾക്കും  ആവശ്യമായ തുക എത്ര എന്നും ഏകദേശം ധാരണ ഉണ്ടാകുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ മികച്ച നിക്ഷേപം നടത്തേണ്ടതാണ്. ലക്ഷ്യങ്ങൾ മുന്നിൽകണ്ട് അവയ്ക്ക് ആവശ്യമായ തുക നിക്ഷേപിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ നടത്താവുന്ന പ്രധാന കാര്യം. ജോലിയിൽ ഒരു സ്ഥിരത വരുന്ന കാലഘട്ടവും വിരമിക്കലിനെ കുറിച്ചുള്ള ചിന്ത വരുന്ന കാലഘട്ടവും ആണിത് ഈ കാലഘട്ടത്തിൽ ശരിയായ അനുപാതത്തിലുള്ള നിക്ഷേപം തുടരാൻ ശ്രദ്ധിക്കണം പലവിധ ആവശ്യങ്ങൾക്കും വലിയ തുക വിനിയോഗിക്കുന്ന സമയം കൂടിയാണിത് അതുകൊണ്ടുതന്നെ ഇതുവരെ സമാഹരിച്ച തുക ശരിയായി വിനിയോഗിക്കുന്ന അതോടൊപ്പം നിക്ഷേപ അനുപാതം പാലിക്കാൻ ശ്രദ്ധിക്കുക കൂടെ വേണം. പലവിധ ജീവിതലക്ഷ്യങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ അവയ്ക്ക് ആവശ്യമായ തുക ഓരോ നിക്ഷേപത്തിൽ നിന്നും ആവശ്യമായത് പിൻവലിക്കേണ്ടതുണ്ട്. ഇത് എത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ച് ചെയ്യുകയാണ് വേണ്ടത്.  റിസ്ക് കൂടുതലുള്ള ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളുടെ അനുപാതം 40% ആയി കുറയ്ക്കുകയും നഷ്ടസാധ്യത കുറഞ്ഞവയിൽ  55 ശതമാനവും സ്വർണ്ണം പോലുള്ള നിക്ഷേപങ്ങളിൽ അഞ്ച് ശതമാനവും നിലനിർത്താം.

60 വയസ്സ് മുതലുള്ള കാലഘട്ടമാണ് അടുത്തത്. ഈ കാലയളവിൽ വിശ്രമജീവിതം ആരംഭിക്കുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നിരുന്നാലും വരുമാനം ഇല്ലാതിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു സ്ഥിരവനുമാനും ലഭിക്കുന്ന രീതിയിൽ നിക്ഷേപങ്ങളെ ക്രമീകരിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ 80 ശതമാനം നിക്ഷേപങ്ങളും നഷ്ടസാധ്യത കുറഞ്ഞവയിൽ നിലനിർത്തി ഒരു സ്ഥിര വരുമാനം ഉറപ്പാക്കുക. ശേഷിക്കുന്ന 20% ഓഹരി അധിഷ്ഠിത നിക്ഷേപത്തിലും സ്വർണ്ണത്തിലുമായി നിക്ഷേപിക്കാം.

ഇത്തരത്തിൽ ജീവിത കാലഘട്ടങ്ങൾക്കനുസരിച്ച് നിക്ഷേപാനുപാതം പുനർനിർണയിച്ച് നിക്ഷേപിക്കുന്നത്  നിക്ഷേപ സമാഹരണത്തിൽ ഒരു കെട്ടുറപ്പ് കൊണ്ടുവരാൻ സഹായിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here