പിപിഎഫ് നിക്ഷേപം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുന്നതെങ്ങനെ, അറിയാം

0
844
28192094 - background created with indian currency

കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന നിക്ഷേപ പദ്ധതികളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക്, നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ലഭ്യമാകുന്ന 80 C കിഴിവിന് പുറമെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നികുതിരഹിതം എന്നിങ്ങനെയുള്ള ഒട്ടേറെ സവിശേഷതകള്‍ പിപിഎഫ് എന്ന നിക്ഷേപത്തിന് നിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

പ്രധാന സവിശേഷതകള്‍

 1. ദീര്‍ഘകാലത്തേക്ക് തെരഞ്ഞെടുക്കാവുന്ന സുരക്ഷിതമായ നിക്ഷേപമാര്‍ഗമാണ് പിപിഎഫ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപം തുടര്‍ന്നുകൊണ്ടുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഞ്ച് വര്‍ഷം അധികമായി കാലാവധി ദീര്‍ഘിപ്പിക്കാനുള്ള സംവിധാനവും പിപിഎഫിലുണ്ട്.
 2. പാദവാര്‍ഷികാടിസ്ഥാനത്തിലാണ് കേന്ദ്രഗവണ്‍മെന്റ് പിപിഎഫിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്. 2021 ഏപ്രിലില്‍ ആരംഭിച്ച ത്രൈമാസത്തേക്കുള്ള പലിശ നിരക്ക് 7.1 ശതമാനമായി നിശ്ചയിച്ചിരിക്കുന്നു. ആദായനികുതി നിയമത്തിലെ 80 ഇ പ്രകാരമുള്ള കിഴിവ് ലഭ്യമാക്കി തരുന്ന നിക്ഷേപമാര്‍ഗമാണ് പിപിഎഫ് (പ്രതിവര്‍ഷം പരമാവധി 1.5 ലക്ഷം രൂപയാണ് 80 ഇ കിഴിവിനുള്ള പരിധി). ഇതിനുപുറമെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നികുതിമുക്തമാണ് എന്നുള്ളതും ഈ നിക്ഷേപത്തിന്റെ സവിശേഷതയാണ്.
 3. പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. അതേസമയം ഒരുവര്‍ഷം പരമാവധി നിക്ഷേപിക്കുന്ന തുക 1.5 ലക്ഷം രൂപയായി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഘട്ടം ഘട്ടമായി നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷം പരമാവധി 12 തവണകള്‍ വരെ ഉപയോഗപ്പെടുത്താം.
 4. നിക്ഷേപ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്യാവശ്യക്കാര്‍ക്ക് തങ്ങളുടെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാനുള്ള സൗകര്യവും (അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം നിബന്ധനകള്‍ക്ക് വിധേയമായി) നിശ്ചിത പരിധി വെച്ച് ലോണ്‍ എടുക്കുന്നതിനുള്ള സംവിധാനവും പിപിഎഫിലുണ്ട്.

 5. പിപിഎഫ് അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ ?

 6. രാജ്യത്താകമാനം പ്രവര്‍ത്തിച്ച് വരുന്ന ബാങ്കുകള്‍, പോസ്റ്റ്ഓഫീസുകള്‍ മുതലായവ നേരിട്ട് സന്ദര്‍ശിച്ച് ഓഫ്ലൈനായും അവയുടെ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായും പിപിഎഫ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഗഥഇ പ്രക്രിയ പൂര്‍ത്തിയായി പാന്‍കാര്‍ഡ്, അഡ്രസ് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍, ഫോട്ടോ എന്നിവ സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ നടത്താം. അക്കൗണ്ട് തുടങ്ങി ആദ്യനിക്ഷേപം നടത്തുന്നതോടെ ബാങ്ക് പാസ്ബുക്കിന് സമാനമായ പിപിഎഫ് പാസ്ബുക്ക് നിക്ഷേപകന് ലഭിക്കുന്നു. വരിസംഖ്യയായി ഇതുവരെ അടച്ച തുക പലിശയിനത്തില്‍ ലഭിച്ച വരുമാനം, പിന്‍വലിച്ചുവെങ്കില്‍ പ്രസ്തുത തുക മുതലായ എല്ലാ വിവരങ്ങളും ഈ പാസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കും. ഈ വിവരങ്ങളെല്ലാം തന്നെ ഓണ്‍ലൈനായി അറിയുവാനുള്ള സംവിധാനവും നിലവിലുണ്ട്.

 7. എന്‍ആര്‍ഐ സ്റ്റാറ്റസിലിരിക്കുന്ന വ്യക്തികള്‍ക്ക് പുതുതായി പിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ സാധ്യമല്ല.മൈനര്‍മാരായ മക്കളുടെ പേരില്‍ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണെങ്കിലും ജോയിന്റ് അക്കൗണ്ട് രൂപത്തിലോ ഒരു വ്യക്തിയുടെ പേരില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകളോ തുടങ്ങാന്‍ പാടില്ല.

 8. ദീര്‍ഘകാലത്തേക്ക് അനുയോജ്യം

 9. നിലവിലെ 80 ഇ നിക്ഷേപങ്ങളില്‍ താരതമ്യേന കാലാവധി കൂടിയ ഒരു നിക്ഷേപ മാര്‍ഗമാണ് പിപിഎഫ്. 15 വര്‍ഷം എന്ന ഒരു ദീര്‍ഘമായ കാലയളവിലേക്ക് പലിശയിനത്തില്‍ വരുമാനം ലഭിച്ചുകൊണ്ടേയിരിക്കുന്നതിനാൽ വര്‍ഷാവര്‍ഷം ഈ തുക നിക്ഷേപിക്കുന്ന തുകയോടൊപ്പം കോമ്പൗണ്ട് ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായി നിക്ഷേപകാലാവധി അവസാനിക്കുന്ന സമയം മികച്ച മൂലധന വളര്‍ച്ചയ്ക്കായി വഴിയൊരുങ്ങുകയും ചെയ്യുന്നു.

 10. ഉദാഹരണമായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 15 വര്‍ഷം കൊണ്ട് തന്റെ മൂലധനത്തില്‍ ഉണ്ടായേക്കാവുന്ന വളര്‍ച്ച എത്രയാണെന്ന് പരിശോധിക്കാം. നിലവില്‍ 7.1 ശതമാനം നിരക്കിലാണ് നിശ്ചയിക്കപ്പെട്ട പലിശയെങ്കിലും15 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപമായതിനാല്‍ ശരാശരി നിരക്ക് 6.8 ശതമാനം എന്ന തോതില്‍ അനുമാനിച്ചാല്‍ തന്നെ 15 വര്‍ഷങ്ങള്‍ക്കപ്പുറം പ്രസ്തുത വ്യക്തിയുടെ മൂലധനമായ 15 ലക്ഷം രൂപ 26.42 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൂലധനത്തിന്റെ 76 ശതമാനത്തോളം വരുന്ന തുക പിപിഎഫ് നിക്ഷേപം വഴി അദ്ദേഹം സ്വരൂപിച്ചിരിക്കുന്നു.

 11. പിപിഎഫ് അക്കൗണ്ടില്‍നിന്നും ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് മെനക്കെടാതെ നിക്ഷേപത്തെ 15 വര്‍ഷത്തേക്ക് വളരാന്‍ അനുവദിക്കുക എന്നതാണ് ഓരോ നിക്ഷേപകനും ചെയ്യേïത്.
  മൂലധനത്തിന്റെ സുരക്ഷിതത്വത്തിന് പ്രധാന്യം നല്‍കിവരുന്ന കണ്‍സര്‍വേറ്റീവായ നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഓഹരി വിപണിയില്‍ കണ്ടുവരുന്ന ചാഞ്ചാട്ടങ്ങളില്‍ തല്‍പ്പരരാവാതെ സ്ഥായിയായതും എന്നാല്‍ പണപ്പെരുപ്പത്തിന് മുകളില്‍ നില്‍ക്കുന്നതുമായ ഒരു റിട്ടേണ്‍ ലക്ഷ്യമിടുന്നവര്‍ക്ക് പിപിഎഫ് ഒരു മികച്ച നിക്ഷേപ ഉപാധിയാണ്. എല്ലാറ്റിനുമുപരി നികുതി ബാധ്യത കുറയ്ക്കുവാനും ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുവാനും ഈ നിക്ഷേപ മാര്‍ഗത്തിന് സാധിക്കുന്നു.
 12. First published in Dhanam

LEAVE A REPLY

Please enter your comment!
Please enter your name here