നാഷണല്‍ പെന്‍ഷന്‍ സ്കീം – നിവാസികള്‍ക്കും പ്രവാസികള്‍ക്കും

0
1492

ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യവും അവസരവും തീരുന്ന സമയത്താണ് ഒരാള്‍ വിരമിക്കുന്നത്. പണ്ടൊക്കെ വിരമിക്കാനെന്നായി നിശ്ചിത പ്രായം ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി വിഭിന്നമാണ്. നാം എന്നു വിരമിക്കണം, എന്ത് ചെയ്യണം എന്നൊക്കെ നിശ്ചയിക്കുന്നത് വിവരസാങ്കേതികവിദ്യയും, മാറുന്ന സാഹചര്യങ്ങളുമാണ്. എന്തുതന്നെയായാലും കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഒരാള്‍ ജോലിചെയ്യാനുള്ള അവസരങ്ങളില്ലാതെ നേരത്തെ സ്വരൂപിച്ചു വെച്ചിരുന്ന പണം കൊണ്ട് ജീവിതം തള്ളിനീക്കേണ്ട അവസ്ഥയുണ്ട്. ഇതില്‍ത്തന്നെ അതിപ്രധാനമായ ഒരു വസ്തുത ഒളിഞ്ഞുകിടക്കുന്നുണ്ട്.

ഒരാള്‍, താന്‍ സമ്പാദിക്കുന്ന കാലയളവില്‍ മിച്ചം വെയ്ക്കുന്ന തുക കൊണ്ടാണ് പില്‍ക്കാലത്തു ജീവിതം നയിക്കുന്നത്. ഇന്നത്തെ സമ്പാദ്യത്തിന്‍റെ 20-30 ശതമാനം മാത്രം മാറ്റിവെച്ച് പില്‍ക്കാലത്തെ ജീവിതത്തിന്‍റെ 100 ശതമാനം ചിലവുകളും നടത്തണമെന്നത് ഒരു വെല്ലുവിളിയല്ലേ? ഇതില്‍ ജീവിതച്ചിലവുകള്‍ മാത്രമാണെങ്കില്‍ തരക്കേടില്ല. അതിനു പുറമെ യാത്ര, ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രതിബദ്ധത, കുടുംബപരമായ ചിലവുകള്‍ എന്നിങ്ങനെ വരുമ്പോഴാണ് ചിലവുകള്‍ കൂടുന്നത്. ഇന്നത്തെ 30 കൊണ്ട് അന്നത്തെ 100 കഴിയണമെങ്കില്‍ 30ന് അതിനനുസൃതമായ വരുമാനവളര്‍ച്ച ലഭിക്കണ്ടേ? ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനാണ് നാഷണല്‍ പെന്‍ഷന്‍ സ്കീം നമ്മെ സഹായിക്കുന്നത്. പ്രോവിഡന്‍റ് ഫണ്ടിനും, സ്ഥിരനിക്ഷേപങ്ങള്‍ക്കും സാധിക്കാത്ത എന്താണ് എന്‍ പി എസ് ചെയ്യുന്നത്? നമുക്ക് മനസ്സിലാക്കാം.

പ്രവര്‍ത്തനം
18 വയസ്സാകുമ്പോള്‍ ലൈസന്‍സ് എടുക്കുന്നതിനോടൊപ്പം തന്നെ ചെയ്യാവുന്ന ഒരു സല്‍ക്കര്‍മ്മമാണ് എന്‍ പി എസ് നിക്ഷേപം തുടങ്ങുക എന്നത്. തുടക്കം ചെറുതായിട്ടാണെങ്കിലും നേരത്തെ തുടങ്ങിവെയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ആരേയും ആശ്രയിക്കാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. 18 മുതല്‍ 60 വയസ്സുവരെയാണ് നിക്ഷേപത്തിന്‍റെ കാലയളവ്. എന്‍ പി എസ്സില്‍ രണ്ടു തരം അക്കൗണ്ട് ഉണ്ടെങ്കിലും അതില്‍ ടയര്‍ 1 അക്കൗണ്ടാണ് പ്രധാനം.

ഇതില്‍ത്തന്നെ രണ്ടു തരത്തിലുള്ള നിക്ഷേപമുണ്ട്. ഒന്ന് ‘ആക്റ്റീവ്’ നിക്ഷേപവും മറ്റേത് ‘ഓട്ടോ ചോയ്സ്’ നിക്ഷേപവും. ഓഹരി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്മെന്‍റ് ബോണ്ടുകള്‍, ഇതര ആസ്തിവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പല അനുപാതത്തില്‍ നിക്ഷേപിക്കാം. നിക്ഷേപവിന്യാസ തീരുമാനം നിക്ഷേപകന്‍ തന്നെ നിശ്ചയിക്കുന്ന രീതിയാണ് ഒന്നാമത്തേത്. ഓട്ടോ ചോയ്സ് രീതിയില്‍ മുന്‍നിശ്ചയിച്ച അനുപാതത്തില്‍ നിക്ഷേപകന്‍റെ പ്രായമനുസരിച്ച് ഓരോ ആസ്തിയിലേക്കുമുള്ള നിക്ഷേപ അനുപാതം ഓരോ വര്‍ഷവും മാറി വരും. ഉദാ: കുറഞ്ഞ പ്രായത്തില്‍ കൂടുതല്‍ വിന്യാസം ഓഹരികളിലേക്കും, പ്രായം കൂടുന്നതിനനുസരിച്ച് ഓരോ വര്‍ഷവും ഓഹരിയിലേക്കുള്ള വിന്യാസം കുറച്ചുകൊണ്ടുവന്ന് 60 വയസ്സാകുമ്പോഴേക്കും 75 ശതമാനത്തില്‍ നിന്ന് 15 വരെ എത്തിക്കും. ആദ്യ വര്ഷങ്ങളിലെ ഓഹരിനിക്ഷേപങ്ങളിലുള്ള അധിക നിക്ഷേപം പില്‍ക്കാലത്ത് കൂടുതല്‍ ആദായം നേടിത്തരും. നിക്ഷേപത്തിന്‍റെ അവസാന വര്‍ഷങ്ങളില്‍ ഓഹരികളിലേക്ക് വിന്യാസം കുറച്ചുകൊണ്ട് നിക്ഷേപത്തിന്‍റെ മൊത്തത്തിലുള്ള റിസ്ക് കുറയ്ക്കുന്നു. ഇതെല്ലം ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി നടക്കും. വിന്യാസം മാറ്റാന്‍ നിക്ഷേപകന്‍ മുതിരേണ്ടതില്ല. ആക്റ്റീവ് രീതിയില്‍ നിക്ഷേപകന് ദൗത്യം കൂടുതലാണ്.

പ്രോവിഡന്‍റ് ഫണ്ട് ഒരു നിശ്ചിത പലിശനിരക്കില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപം ആയതുകൊണ്ട് അതിന്‍റെ വളര്‍ച്ച നിരക്കും അതിലൂടെ നേടാവുന്ന വരുമാനത്തിനും ഒരു പരിധിയുണ്ട്. എന്നാല്‍ കൂടുതല്‍ ധനസമാഹരണം സാധ്യമാക്കാന്‍ എന്‍ പി എസ് പോലെയുള്ള പദ്ധതികള്‍ നമുക്ക് അത്യാവശ്യമാണ്. ഇന്നത്തെ ചെറിയ നിക്ഷേപം കൊണ്ട് പില്‍ക്കാലത്തെ മുഴുവന്‍ ചിലവുകളും കഴിയണമെങ്കില്‍ മികച്ച വളര്‍ച്ച സാധ്യതയുള്ള നിക്ഷേപങ്ങള്‍ നാം തിരഞ്ഞെടുക്കേണ്ടിവരും. പ്രതിമാസം ഒരു നിശ്ചിത തുക നമ്മുടെ അക്കൗണ്ടില്‍ നിന്നും എന്‍ പി എസിലേക്ക് നിക്ഷേപിക്കപ്പെടുന്നു എന്ന് മാത്രമല്ല, ആ നിക്ഷേപത്തിന്‍റെ ആസ്തിവിന്യാസം ഓരോ വര്‍ഷവും ക്രമീകരിക്കപ്പെടുകയും അതിലെ നിക്ഷേപിക്കപ്പെടുന്ന എല്ലാ നിക്ഷേപങ്ങളും പ്രഗല്‍ഭരായ മാനേജര്‍മാരാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും. വളരെ ചിട്ടയോടുകൂടിയ ഒരു പ്രവര്‍ത്തനം എന്‍ പി എസ്സിന്‍റെ പുറകിലുണ്ട്.

നിവാസികള്‍ക്കും പ്രവാസികള്‍ക്കും
ഇന്ത്യയില്‍ ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും എന്‍ പി എസ്സില്‍ നിക്ഷേപിക്കാം എന്നുള്ളത് ഒരു നല്ല കാര്യമാണ്. കാരണം, മികച്ച പല നിക്ഷേപങ്ങളും പ്രവാസികള്‍ക്ക് അന്യമാണ്. ഉദാ: പ്രോവിഡന്‍റ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിങ്ങനെയുള്ള നിക്ഷേപങ്ങളൊന്നും പ്രവാസികള്‍ക്ക് ലഭ്യമല്ല. പ്രവാസികള്‍ക്ക് റിട്ടയര്മെന്‍റിനായി ഉള്ളത് പ്രവാസി പെന്‍ഷന്‍ പദ്ധതിയും ബാങ്ക് നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പോളിസികളുമൊക്കെയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഇന്ന് എന്‍ പി എസ്സാണ് നിക്ഷേപമായി അനുശാസിക്കുന്നത്. പ്രവാസികള്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭാവിജീവിതത്തിനു വേണ്ടിയുള്ള നീക്കിയിരുപ്പിന് ഏറ്റവും മികച്ചത് എന്‍ പി എസ് ആയിരിക്കും. ഒരു നിര്‍ബന്ധിത നിക്ഷേപമാണെന്നുള്ളതും, 1000 രൂപ മുതല്‍ എത്രവേണമെങ്കിലും നിക്ഷേപിക്കാമെന്നുള്ളതും, മെച്യുരിറ്റി 60-ാം വയസ്സില്‍ ആണെന്നുള്ളതും, അധിക വരുമാന സാധ്യത ഉണ്ടെന്നുള്ളതും, മറ്റു ജീവിതാവശ്യങ്ങളില്‍ നിന്ന് വേറിട്ട നിര്‍ത്തി വിരമിക്കുന്നതിലേക്ക് ഒരു പ്രത്യേകമായ നിക്ഷേപം നടത്താമെന്നുള്ളതുമെല്ലാം എന്‍ പി എസ്സിന്‍റെ ഗുണങ്ങളാണ്.

ഇന്ന് നിങ്ങളുടെ പ്രതിമാസ ചിലവ് 25000 രൂപയാണെങ്കില്‍ 20 വര്‍ഷത്തിനു ശേഷം ഇത് 55000 രൂപയോളം ആയിരിക്കും. ഇതുതന്നെ വിരമിച്ചതിനു ശേഷം വീണ്ടുമൊരു 20 വര്‍ഷത്തേക്ക് ചിലവാക്കാന്‍ വിരമിക്കുമ്പോഴേക്കും നിങ്ങളുടെ കയ്യില്‍ കുറഞ്ഞത് 1.25 കോടി രൂപ വേണ്ടി വരും. അതായത് ഒരു ദമ്പതിക്ക് ശരാശരി ജീവിതം നയിക്കാന്‍ അവരുടെ കയ്യില്‍ കുറഞ്ഞത് 1 കോടി രൂപയെങ്കിലും ഉണ്ടായിരിക്കണം. ഇത്രയും തുക സ്വരൂപിക്കാന്‍ എന്‍ പി എസ് പോലെയുള്ള നിക്ഷേപം അത്യന്താപേക്ഷികമാണ്. ഒരു മാസം കുറഞ്ഞത് 16,000 രൂപ നിക്ഷേപിച്ചാലാണ് 20 വര്‍ഷം കൊണ്ട് 1 കോടി എത്തുക. ഇത് തന്നെ 30 വര്‍ഷം കൊണ്ടാണെങ്കില്‍ മാസം 6,600 രൂപ മതിയാകും. 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നിവാസികള്‍ക്ക് നികുതിയിളവും ലഭിക്കും. പ്രവാസികള്‍ക്ക് ഇന്ത്യയിലുള്ള വരുമാനത്തില്‍ ഇളവ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here