ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡക്സ് ഫണ്ടുകള്‍

0
1073
Mutual funds

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുമ്പോള്‍ ഫണ്ടുകളുടെ ഗുണനിലവാരം മനസ്സിലാക്കാനുള്ള ഒരു തോത് എന്നത് പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് പദ്ധതി പിന്തുടരുന്ന ഇന്‍ഡക്സില്‍ നിന്ന് എത്രമാത്രം വ്യത്യസ്തപ്പെട്ട വളര്‍ച്ച നല്‍കുന്നു എന്നതാണ്. അതായത് ഒരു മ്യൂച്ചല്‍ ഫണ്ട് പദ്ധതി നിഫ്റ്റി 50 എന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചു വരുന്നതെങ്കില്‍ ആ പദ്ധതി തീര്‍ച്ചയായും പ്രസ്തുത സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍ഡക്സിനേക്കാള്‍ മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ആ ഫണ്ടിന്‍റെ മാനേജ്മെന്‍റ് എത്രമാത്രം കഴിവുണ്ട് എന്ന് സംശയിക്കേണ്ടതായി വരും. എല്ലാ മ്യൂച്ചല്‍ ഫണ്ട് പദ്ധതികളും അവരുടെ ഫണ്ടുകളുടെ സ്വഭാവവുമായി ഒത്തുപോകുന്ന ഏതെങ്കിലും ഇന്‍ഡക്സുമായി ബന്ധപ്പെടുത്തിയാവും ഫണ്ടുകളുടെ പ്രകടനത്തെ വിലയിരുത്തുന്നത്. ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ തീര്‍ച്ചയായും ആ ഇന്‍ഡക്സിനെക്കാള്‍ മുകളില്‍ വളര്‍ച്ച കൊണ്ടുവരുന്നതായിരിക്കും. ഇവിടെ ഉയര്‍ന്ന വളര്‍ച്ച ലഭിക്കാന്‍ സാധ്യതയുള്ള തോടൊപ്പം തന്നെ വിപണിയുടെ വളര്‍ച്ചയെക്കാള്‍ താഴ്ന്ന വളര്‍ച്ച ലഭിക്കുവാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും മികച്ച ഫണ്ടുകള്‍ എപ്പോഴും അവരുടെ ഫണ്ടിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ തന്നെ വളര്‍ച്ച നല്‍കി വരുന്നുണ്ട്. ഒരു ഫണ്ടിന്‍റെ വളര്‍ച്ച താരതമ്യം ചെയ്യുന്നതോടൊപ്പം ഫണ്ട് മാനേജര്‍മാരുടെ കഴിവ് പരിശോധിക്കാനും ഇത് ഒരു ഘടകം ആയി കണക്കാക്കാറുണ്ട്.

മുകളില്‍ പറഞ്ഞ റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ രണ്ട് നിക്ഷേപ പദ്ധതികള്‍ ആണ് ഇടിഎഫും ഇന്‍ഡക്സ് ഫണ്ടുകളും. ഇവ രണ്ടും പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡക്സ്കളില്‍ ഉള്ള സ്റ്റോക്കുകളില്‍ അതേ അനുപാതത്തില്‍ നിക്ഷേപം നടത്തുന്നവയാണ.് അതുകൊണ്ടുതന്നെ ഇവിടെ ഫണ്ട് മാനേജര്‍ക്ക് കാര്യമായ പങ്കില്ല എന്ന് പറയാം. അതുകൊണ്ട് ഇത്തരം ഫണ്ടുകളെ പാസീവ് ഫണ്ടുകള്‍ എന്നും വിളിക്കാറുണ്ട്. ഇത്തരം ഫണ്ടുകള്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് തന്നെയാവും മുന്നോട്ടുപോവുക.


എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും ഇന്‍ഡക്സ് ഫണ്ടും വളര്‍ച്ച നിരക്ക് ഏകദേശം ഒരുപോലെയാണെങ്കിലും പ്രവര്‍ത്തന രീതിയില്‍ വ്യത്യാസം ഉണ്ട്. ഇന്‍ഡക്സ് ഫണ്ട് എന്നത് മ്യൂച്ചല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ്. അതായത് പ്രസ്തുത ഇന്‍ഡക്സ് ഉള്ള ഓഹരികളുടെ മികവ് അനുസരിച്ചുള്ള എന്‍എവിയുടെ അടിസ്ഥാനത്തിലാണ് വാങ്ങലും വില്പനയും നടക്കുന്നത.് അതുകൊണ്ടുതന്നെ ഇത്തരം ഫണ്ടുകള്‍് വാങ്ങുന്നതിന് ഡിമാറ്റ് അക്കൗണ്ടുകളുടെ ആവശ്യമില്ല. എന്നാല്‍ ഈടിഎഫ് വാങ്ങുന്നതും വില്‍ക്കുന്നതും രജിസ്റ്റര്‍ ബ്രോക്കര്‍മാരിലൂടെ ആയതുകൊണ്ട് തന്നെ ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ.് വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് ഇവയുടെ എന്‍എവി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് ഇന്‍ഡക്സ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രധാന വ്യത്യാസം.
ഈ രണ്ടു വിഭാഗം ഫണ്ടുകളും അത് പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡക്സിനെ അനുകരിക്കുന്നത്കൊണ്ട് ഫണ്ട് മാനേജ്മെന്‍റ് ചിലവ് കുറവായിരിക്കും. ഇന്‍ഡക്സ് ഫണ്ടുകളില്‍ എസ്ഐപി ആയി നിക്ഷേപിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡക്സ് ഫണ്ടുകള്‍ ആയിരിക്കും കൂടുതല്‍ അനുയോജ്യം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here