ഇടക്കാല പ്രതീക്ഷകള്‍ പരിമിതപ്പെടുത്താം; പോര്‍ട്ട്‌ഫോളിയോ സന്തുലിതമാക്കാം

0
529
Stock market numbers displayed

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രതിരോധ ശേഷി അവിശ്വസനീയമാണ്. ആഗോള ഓഹരി വിപണി അനിശ്ചിതത്വത്തിലുഴലുമ്പോഴും നിഫ്റ്റി 500 സൂചിക എക്കാലത്തേയും റിക്കാര്‍ഡുയരത്തില്‍ നിന്ന് -6 ശതമാനം മാത്രം അകലെയാണ്. രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ യുഎസിന്‍റെ എസ്ആന്‍റ് പി 500, -22 ശതമാനം താഴെയാണ് ഇടപാടു നടത്തുന്നത്. ഇന്ത്യ ഒരു നൂറ്റാണ്ടു പിന്നിടുന്ന 2050 ഓടെ രാജ്യം അതിശക്തമായ സാമ്പത്തിക സ്ഥിതി കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിന്‍റെ നിര്‍മ്മാണതലസ്ഥാനമെന്ന പേരും വന്‍കിട അഭ്യനതര സമ്പദ് വ്യവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. 2047 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.

ഉത്സവ കാല സീസണ്‍ ഡിമാന്‍റും സുസ്ഥിരമായ പരിഷ്കരണ നടപടികളും കാരണം ഓഹരി വിപണിയിലെ പ്രവണതകള്‍ ഹൃസ്വ കാലത്തേക്കെങ്കിലും മാറ്റമില്ലാതെ തുടരും. വിദേശ ഓഹരികളുടെ വില്‍പന കുറഞ്ഞ്ത് ഇതിന്‍റെ ഫലമാണ്. നടപ്പു വര്‍ഷം ആദ്യപകുതിയിലെ ഭദ്രമായ നിലയും അഭ്യന്തര വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. കൂടിയ വിലകള്‍ അല്‍പം താഴേക്കു വന്നതും മിടുക്കരായ നിക്ഷേപകരെ ആകര്‍ഷിച്ചിട്ടുണ്ട്.

കൂടിയ ഡിസ്കൗണ്ടില്‍ വില്‍പന നടക്കുന്നതുകൊണ്ട് ഹൃസ്വകാലത്തേക്ക് ആഗോള വിപണിയും ആകര്‍ഷകം തന്നെയാണ്. വര്‍ഷാവസാനത്തോടെ സമ്പദ് രംഗം തുറക്കപ്പെടുകയും യുദ്ധരംഗത്ത് അയവുണ്ടാവുകയും ചെയ്യുന്നതോടെ ആഗോള തലത്തില്‍ അനുഭവപ്പെടുന്ന വിലക്കയറ്റംസാധാരണ നിലയിലേക്കു തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുന്നതോടെ ഇന്നത്തെ മാന്ദ്യ ഭീതി അവസാനിക്കുകയും കടുത്ത പലിശ നയം സാധാരണ നിലയിലേക്കു മാറുകയും ചെയ്യും. ആഗോള ധനം ഇന്ത്യയിലേക്കൊഴുകി എത്തുന്നതോടെ ഒട്ടും വൈകാതെ വിപണിയില്‍ പുതിയ കുതിപ്പുണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

വേറിട്ട സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യ നിസ്സംശയം ശക്തിയാര്‍ജ്ജിക്കുകയാണ് . ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് ഇതു വഴി തെളിക്കും. ഇങ്ങനെ പറയുമ്പോഴും രാജ്യത്തെ പാരിസ്ഥിതിക, രാഷ്ട്രീയ ചലനങ്ങളുമായും ആഗോള വിപണിയുമായും ഇന്ത്യക്കുള്ള ബന്ധം തള്ളിക്കളയാനാവില്ല. ഇടക്കാലത്ത് ചെറിയ തളര്‍ച്ചയ.ക്ക് ഇതു വഴിവെക്കുമെങ്കിലും ആഗോള തലത്തിലുള്ള അസ്ഥിരതകളേയും ഭാവിയില്‍ അഭ്യന്തരമായി സംഭവിക്കാവുന്ന മാറ്റങ്ങളേയും നാം അതിജീവിക്കേണ്ടതുണ്ട്.

വര്‍ധിക്കുന്ന പലിശ നിരക്കു ചക്രവും ക്രമാനുഗതമായ ഉദാരനയം ഉപേക്ഷിച്ചതും മാന്ദ്യത്തിന് ഇന്ധനം നല്‍കിയിരിക്കയാണ്. ഭാവിയില്‍ പണപ്പെരുപ്പത്തിനു കാരണാമാവും വിധം ഇന്ത്യന്‍ രൂപ ഇടിയുകയാണ്. ഈ സാമ്പത്തിക എതിര്‍ വാതങ്ങളെ മറി കടന്നാലും അനുകൂല പ്രവണതകള്‍ എത്ര കാലം നില്‍ക്കും എന്ന കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ഓഹരി വിപണിയാണിന്ന് ഇന്ത്യയുടേത്.

നമ്മുടെ ഓഹരി വിലകളുടെ പ്രകടനവും വാല്യുവേഷന്‍സും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇതിന്‍റെ ആഘാതം വലുതായിരിക്കും. വിലകളുടെ കാര്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നമ്മുടെ വാല്യുവേഷന്‍സും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ലോകത്തിലെ ഇതര വന്‍കിടക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയുടെ ങടഇക കണക്കുകള്‍ മറ്റു വികസ്വര വിപണികളുമായും ലോക സൂചികയുമായുമുള്ള താരതമ്യത്തില്‍ മെച്ചപ്പെട്ടു നില്‍ക്കുന്നു. ങടഇക ഋങ , ങടഇക ലോക സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ങടഇക ഇന്ത്യ യഥാക്രമം 90 ശതമാനം 40 ശതമാനം പ്രീമിയത്തിലാണ്. വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 21.1 ഃ ലും എക്കാലത്തേയും വലിയ ഉയരമായ 23.6 ഃ ലുമാണ് നാം ഇപ്പോള്‍ ട്രേഡിംഗ് നടത്തുന്നത്.

അഭ്യന്തര വിപണിയില്‍ ഇടക്കാല പ്രതീക്ഷകള്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. പരിമിതമായ ഓഹരികളില്‍ മാത്രം നിക്ഷേപിച്ച് സന്തുലിത പോര്‍ട്ഫോളിയോ നിലനിര്‍ത്തുക എന്ന സമീപനമാണ് ഉചിതം. ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, പണം എന്നിവയടങ്ങിയ സമ്മിശ്ര പോര്‍്ട്ഫോളിയോ ആയിരിക്കും അഭികാമ്യം. വാല്യു അടിസ്ഥാനമാക്കി ഓഹരികള്‍ വാങ്ങാനാണ് ശ്രദ്ധിക്കേണ്ടത്. ഉപഭോഗ മേഖല, സ്വകാര്യ ബാങ്കുകള്‍, നിര്‍മ്മാണ രംഗം, സിമെന്‍റ്, ഹരിത സംരംഭങ്ങള്‍ എന്നിവ മെച്ചമായിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ മോശം പ്രകടനത്തിനു ശേഷം ഐടി, ഫാര്‍മ മേഖലകള്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കയാണ്. ആഗോള മാന്ദ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിമാന്‍റിലുണ്ടായ കുറവ്കാരണം ഹൃസ്വകാല ചാഞ്ചാട്ടം പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here