ശമ്പള വര്‍ദ്ധനവ് SIP വര്‍ദ്ധിപ്പിക്കാനുള്ള അവസരം!

0
23
ശമ്പള വര്‍ദ്ധനവ്


മിക്കവാറും എല്ലാവര്‍ക്കും വര്‍ഷാവര്‍ഷം ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. ഏപ്രില്‍ മുതലാണ് സാധാരണ ഇത് പ്രാബല്യത്തില്‍ വരാറ്.  ഈ ശമ്പള വര്‍ദ്ധനവ് നമ്മുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ മാത്രം ഉപയോഗിക്കാതെ, അതിന്റെ ഒരു ഭാഗം നമ്മുടെ സേവിങ്സിലേക്ക്, പ്രത്യേകിച്ച് SIP-കളിലേക്ക് മാറ്റിച്ചാലോ? കാരണം, പണപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിക്ഷോപം കൂട്ടേണ്ടത് അത്യാവശ്യമാണ്.B

നമ്മള്‍ എല്ലാ മാസവും ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിനെയാണ് 
SIP എന്ന് പറയുന്നത് . ഇത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, സ്വന്തമായി ഒരു വീട് വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, അല്ലെങ്കില്‍ നമ്മുടെ റിട്ടയര്‍മെന്റ് കാലത്തേക്കുള്ള പണം കണ്ടെത്തുക എന്നിവയ്‌ക്കൊക്കെ  sip വളരെ പ്രയോജനകരമാണ്.

ശമ്പളം കൂടുമ്പോള്‍ SIP വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമായും രണ്ട് വഴികളുണ്ട്.

മാനുവല്‍ റിവ്യൂ: ശമ്പള വര്‍ദ്ധനവ് ലഭിച്ച ശേഷം, നമ്മുടെ വരുമാനവും ചിലവുകളും ഒന്നുകൂടി വിലയിരുത്തുക. എന്നിട്ട് എത്ര രൂപ SIP-യിലേക്ക് കൂടുതല്‍ ചേര്‍ക്കാന്‍ സാധിക്കും എന്ന് തീരുമാനിക്കുക. നമുക്ക് നിലവിലുള്ള ഫണ്ടുകളില്‍ തന്നെ കൂടുതല്‍ തുക നിക്ഷേപിക്കാം, അല്ലെങ്കില്‍ നമ്മുടെ പോര്‍ട്ട്‌ഫോളിയോയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ നിലവില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലാണ് കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍, നിങ്ങളുടെ റിസ്‌ക് പ്രൊഫൈലിനനുസരിച്ച് ഡെറ്റ്, ഹൈബ്രിഡ്, ഗോള്‍ഡ്, അല്ലെങ്കില്‍ മള്‍ട്ടി-അസറ്റ് ഫണ്ടുകളിലേക്ക് മാറുന്നത് പരിഗണിക്കാവുന്നതാണ്.

SIP ടോപ്പ്-അപ്പ് ഫീച്ചര്‍: നമ്മള്‍ ഒരു SIP തുടങ്ങുമ്പോള്‍ തന്നെ ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇത് നമ്മള്‍ക്ക് ഓരോ വര്‍ഷവും 5% മുതല്‍ 10% വരെ SIP തുക ഓട്ടോമാറ്റിക്കായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നമ്മള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, അത് തനിയെ നടന്നോളും.

LEAVE A REPLY

Please enter your comment!
Please enter your name here