വരുമാനമുണ്ടായിട്ടും സമ്പാദൃമൊന്നുമില്ലേ?

0
1299
Investment growth
818794926

വരുമാനമുണ്ടായിട്ടും നിക്ഷേപിക്കാന്‍ സാധിക്കാത്തവരോ അല്ലെങ്കില്‍ തങ്ങളുടെ നിക്ഷേപത്തിന് ഉയര്‍ന്ന വളര്‍ച്ച കിട്ടുന്നില്ല എന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട.് വരുമാനത്തില്‍ നിന്ന് നിക്ഷേപിക്കാന്‍ സാധിക്കാത്തത് വ്യക്തമായ ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഇല്ലാത്തതുകൊണ്ട് തന്നെയാണ്. വരുമാനത്തിനനുസരിച്ച് ചിലവഴിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് നിക്ഷേപ തുക കണ്ടെത്താന്‍ ആവാത്തത്. വരുമാനത്തിനനുസരിച്ച് ചിലവഴിക്കുക എന്നത്ുകൊണ്ട് കിട്ടുന്ന തുക മുഴുവനായും ജീവിത ചിലവുകള്‍ക്കും മറ്റു ജീവിത ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. വരുമാനത്തില്‍ നിന്ന് കുറഞ്ഞത് 30% തുകയെങ്കിലും നിക്ഷേപത്തിന് നീക്കിവച്ചുവേണം മറ്റു കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍. അല്ലാത്തപക്ഷം ഇപ്പോള്‍ വായ്പകളെയും മറ്റും ആശ്രയിക്കുന്നില്ല എങ്കിലും ഭാവിയില്‍ വലിയ ബാധ്യതകളിലേക്ക് പോകാന്‍ സാധ്യതയുണ്ട.്

പഴയ തലമുറയും പുതിയ തലമുറയും താരതമ്യം ചെയ്താല്‍ നിക്ഷേപിക്കുന്നതിന്‍റെ ഗുണങ്ങള്‍ മനസ്സിലാക്കാം. പഴയ തലമുറ അത്യാവശ്യങ്ങള്‍ക്ക് പോലും പണം ചിലവഴിക്കാന്‍ മടിക്കുന്നവരാണെണങ്കില്‍ പുതിയ തലമുറ ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണെന്നും അതുകൊണ്ട് കിട്ടുന്ന തുക മുഴുവനും ചിലവഴിക്കണം എന്ന നിലപാട് എടുക്കുന്നവരുമാണ്. എന്നാല്‍ ഈ രണ്ടു വ്യക്തിത്വങ്ങളും ശരിയായി മിശ്രണം നടത്തുന്നവര്‍ക്കാണ് സന്തോഷകരമായ ജീവിതം ആസ്വദിക്കാനാവുക. അതായത് പുതിയ തലമുറയുടെ ജീവിതം ആസ്വദിക്കുന്നതോടൊപ്പം പഴയ തലമുറയുടെ നിക്ഷേപത്തിനും തുക മാറ്റി വയ്ക്കാനായാല്‍ എക്കാലവും സന്തോഷത്തോടെ ജീവിതം ആസ്വദിക്കാനാകും. ഇപ്പോള്‍ മികച്ച രീതിയില്‍ വരുമാനം ഉള്ളതുകൊണ്ട് തുക ചിലവഴിക്കുന്നതിനും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നതിനും ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍ ഈ വരുമാനം എക്കാലവും ഉണ്ടാകാനിടയില്ല. റിട്ടയര്‍മെന്‍റിനു ശേഷം ജീവിതത്തിനുള്ള തുകയെങ്കിലും കരുതിവെച്ചു വേണം ജീവിതം ആസ്വദിക്കാന്‍.

നിക്ഷേപ വരുമാനത്തില്‍ നിന്ന് എത്ര തുക മാറ്റി വെച്ചാല്‍ ജീവിതലക്ഷ്യങ്ങള്‍ സഫലീകരിക്കാനാകും എന്നതിന് ഒരു ഉത്തരം ശതമാന കണക്കില്‍ പറയാന്‍ സാധിക്കുകയില്ല. ഇതിനായി ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് വിശദമായ വിശകലനം നടത്തി ശരിയായ സാമ്പത്തിക ആസൂത്രണം നടത്തുകയാണ് വേണ്ടത്. ഇത്തരത്തില്‍ സാമ്പത്തിക സൂത്രണം നടത്തുമ്പോള്‍ ജീവിതം ആസ്വദിക്കുന്നതിനുള്ള തുക മാറ്റുന്നതിനോടൊപ്പം ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള തുക കൂടി കൃത്യമായി മാറ്റി വച്ചായിരിക്കും ചെയ്യുക. നേരത്തെ തന്നെ, ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് നിക്ഷേപിച്ച് തുടങ്ങിയാല്‍ കുറഞ്ഞ തുക കൊണ്ട് തന്നെ ജീവിതലക്ഷ്യങ്ങള്‍ സഫലീകരിക്കാനാകും എന്ന കാര്യം കൂടി മനസ്സില്‍ സൂക്ഷിക്കുക.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here