INVESTORS GUIDE

FINANCIAL PLANNING

Earn steady cash flow from mutual funds: A guide to IDCW and SWP

Imagine turning your mutual fund investments into a steady stream of income—like a salary but powered by your own portfolio. While mutual...

A Guide for Smart Taxpayers: Avoid These Common Mistakes While Filing Your ITR

You've just hit 'submit' on your Income Tax Return, feeling relieved that you've beaten the deadline. But three months later, a notice...

Tax saving tips to Offset Gains and Losses from Stocks  

The primary motivation to invest in stocks is to earn profits. However, losses are inevitable too, especially when the markets are volatile....

Income Tax Day in India: Honouring the Backbone of Nation Building 

 The 24th of July is celebrated as Income Tax Day in India to commemorate the introduction of income tax and to honour...

How to Avoid Financial Scams Targeting Older Adults  

Technology is evolving rapidly, and with the advent of AI, many tasks are becoming simpler. But it’s a double-edged sword. Alongside convenience,...

Do You Really Need Insurance in Your 20s? 

To be financially responsible, you must ensure your savings, investments, and insurance are in place. Each plays a distinct role in securing...

Geojit Spotlight

Latest Video

LATEST ARTICLES

Diminishing External Headwinds Sets the Stage for Domestic Drivers to Lead Markets

The domestic market began the week on a muted note amid concerns surrounding the potential fallout from the Delhi explosion. However, the...

Nifty Poised For More Gains, But Broader Market Reluctant

Bihar election results provided an ideal set up for bulls to regroup and lend momentum to green shoots that were seen earlier...

Aluminium Market Analysis: Record Highs and Global Dynamics

Aluminium, a critical industrial metal, has witnessed a remarkable surge in prices in 2025, both in India and globally. Its lightweight nature,...

Asian Paints Ltd.- Q2FY26 Result Update

In Q2FY26, APNT delivered strong volume growth of 10.9%, driven...

Larsen & Toubro Limited – Q2FY26 Result Update

Consolidated revenue in Q2FY26 grew 10.4% to Rs. 67,984cr, driven by revenue...

Why high volatility in gold prices could be a boon for equities in medium term?

Recently, the gold price corrected by ~10% after peaking in October. The bullion had risen 67% during the year, which is the best rally...

OTHER LANGUAGES

സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ

സ്ഥിരമായി വരുമാനം ഉള്ളവർ മിക്കവാറും എന്തെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തി വരുന്നുണ്ടാവും. ഇത്തരം നിക്ഷേപങ്ങൾ സ്വയം ആർജ്ജിച്ച അറിവിൻറെ അടിസ്ഥാനത്തിലോ സോഷ്യൽ മീഡിയ, മറ്റു മാധ്യമങ്ങൾ എന്നിവയിൽ വരുന്ന ലേഖനങ്ങളിൽ നിന്നോ,  വീഡിയോകളിൽ  നിന്നോ ഉള്ള   അറിവിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നടത്തിവരുന്നത്.  ഇത്തരത്തിൽ നിക്ഷേപിക്കുമ്പോൾ ഒരു ഘട്ടം എത്തിക്കഴിയുമ്പോൾ എന്താണ് അടുത്ത പടി ചെയ്യേണ്ടത് എന്ന ഒരു ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ  സാഹചര്യത്തിലാണ് ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പ്രാധാന്യം പലരും തിരിച്ചറിയുന്നത്. ഇന്ന് ഏത് തരം നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഓൺലൈനിൽ കിട്ടുമെങ്കിലും അത്തരം നിക്ഷേപ പദ്ധതികൾ എല്ലാ വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമാകണം എന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവ് കൊണ്ട് മാത്രം പ്രസ്തുത നിക്ഷേപ പദ്ധതി നിക്ഷേപ അനുയോജ്യമാണ് എന്ന് പറയാൻ ആവില്ല. അതിന് കുറച്ചു കൂടി വിശദമായ ഒരു വിശകലനം ആവശ്യമാണ്. ഇത്തരം വിശകലനം ഒരു പ്രൊഫഷനലിന്റെ സഹായത്തോടെ നടത്തുന്നതാവും കൂടുതൽ അനുയോജ്യം. ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ നിലവിലുള്ള സാമ്പത്തിക നില വിശകലനം ചെയ്ത് ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ. ഫിനാൻഷ്യൽ അഡ്വൈസർമാർ അവരുടെ പ്രവർത്തന പരിചയവും നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള അറിവും ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള നിക്ഷേപങ്ങളെ ശരിയായ അനുപാതത്തിൽ ഉള്ള ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാൻ സഹായിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസ് ഒരു വ്യക്തിയുടെ വരുമാനം, ചിലവ് നിലവിലുള്ള നിക്ഷേപം, ബാധ്യത ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കാൻ സഹായിക്കുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ആസൂത്രണം ചെയ്യുക വഴി എത്രമാത്രം തുക നിക്ഷേപിക്കേണ്ടത് ആയിട്ട് വരും, നിലവിലുള്ള നിക്ഷേപങ്ങൾ ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ കൈവരിക്കാൻ അനുയോജ്യവും പര്യാപ്തവും ആണോ എന്നിങ്ങനെയുള്ള വിശദമായ ഒരു വിശകലനമാണ് ഫിനാൻഷ്യൽ അഡ്വൈസർ  നടത്തുന്നത്. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങളെ മുൻഗണനാക്രമത്തിൽ നിശ്ചയിക്കുന്നതോടൊപ്പം അവയ്ക്ക് ആവശ്യമായ നിക്ഷേപ പദ്ധതികളും നിശ്ചയിച്ചു തരുന്നു. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ആയിരിക്കും നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്നെ യഥാസമയം പോർട്ട്ഫോളിയോ പുനക്രമീകരണം നടത്താനുമുള്ള    നിർദ്ദേശങ്ങൾ നൽകുന്നു. വിവിധ ജീവിതലക്ഷ്യങ്ങൾക്കുള്ള തുകസമാഹരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് റിട്ടയർമെൻറ് നുശേഷം ജീവിക്കുന്നതിന് ആവശ്യമായ തുക സമാഹരിക്കുക എന്നത്. ജോലിയിൽ നിന്ന് വിരമിക്കുന്നതോടെ സ്ഥിര വരുമാനം നിൽക്കും. വിരമിച്ച ശേഷം ചിലവുകൾക്കനുസരിച്ച് പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള തുക ജീവിതകാലം മുഴുവൻ ലഭിക്കുന്നതിന് ആവശ്യമായ തുക വിരമിക്കുന്നതിന് മുമ്പ് സമാഹരിക്കേണ്ടതുണ്ട്. ഈ തുക എത്ര വേണ്ടി വരും എന്നുള്ള ഏകദേശ കണക്ക് നൽകാൻ ഈ അഡ്വൈസേഴ്സിന് സാധിക്കുന്നതോടൊപ്പം ഇതിനായി വേണ്ട നിക്ഷേപ പദ്ധതികൾ നിർദ്ദേശിക്കാനും അവർക്ക് കഴിയും. വിവിധ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബാധകമായ നികുതിയിളവ് ആനുകൂല്യങ്ങൾ പരമാവധി ഉൾപ്പെടുത്തി ഏതുതരം നിക്ഷേപം തിരഞ്ഞെടുക്കണമെന്ന് വ്യക്തിയുടെ സാമ്പത്തിക നിലയും വ്യക്തിഗത താൽപര്യങ്ങളും അനുസരിച്ച് നിർദ്ദേശങ്ങൾ നൽകാൻ അഡ്വൈസേഴ്സിന് സാധിക്കും. നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് റിസ്ക് മാനേജ് ചെയ്യുക എന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് റിസ്ക് മാനേജ്മെൻറ് കൊണ്ട് ഉദ്ദേശിക്കുന്നത്.  ഇൻഷുറൻസ്, എമർജൻസി ഫണ്ട് എന്നിവ ഇത്തരം സാഹചര്യങ്ങളെ  ശരിയായി കൈകാര്യം ചെയ്യാൻസഹായിക്കും. ഒരു കുടുംബത്തിലെ വരുമാനം കൊണ്ടുവരുന്ന എല്ലാ വ്യക്തികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഭാര്യയും ഭർത്താവും ജോലിക്കാരാണ് എങ്കിൽ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രണ്ടുപേരുടെയും വരുമാനം ചേർത്ത തുക ഉപയോഗിച്ച് ആയിരിക്കും ജീവിതചിലവുകളും കുടുംബത്തിലെ മറ്റു സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഉള്ള തുക കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ആരുടെയെങ്കിലും അഭാവത്തിൽ കുടുംബത്തിലെ കൂട്ടായ ലക്ഷ്യങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇവ കണക്കിലെടുത്ത് ആവശ്യമായ ലൈഫ് ഇൻഷുറൻസ് പരിരക്ഷ എടുക്കേണ്ടത് അത്യാവശ്യമാണ്.

ബുള്‍മാര്‍ക്കറ്റ് എപ്പോള്‍ തരിച്ചു വരും

2020 മാര്‍ച്ചിലെ കോവിഡ് ക്രാഷിന് ശേഷം 2024 സെപ്തംബര്‍ വരെ ഉണ്ടായത് ഇരമ്പിക്കയറിയ ഒരു ബുള്‍മാര്‍ക്കറ്റായിരുന്നു. നിഫ്റ്റി 7511ല്‍...

വായ്പകള്‍ എടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിയണം ഈ കാര്യങ്ങള്‍

വിവിധ ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള വായ്പകള്‍ എടുക്കുന്നത് കൂടാതെ വ്യക്തിഗത വായ്പകള്‍ കൂടി എടുക്കുന്നതാണ് പലരും കടക്കണിയിലേക്ക് പോകാനുള്ള പ്രധാന കാരണം. ഇത്തരം വായ്പകള്‍ എടുക്കുമ്പോള്‍ പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും. അതുമാത്രം...

ക്രെഡിറ്റ് കാർഡും വ്യക്തികത വായ്പകളും

ഇന്ന് എന്തെങ്കിലും രീതിയിലുള്ള വായ്പകളെ ആശ്രയിക്കാത്തവർ വിരളമായിരിക്കും. വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പ, എന്നിങ്ങനെ പലവിധ വായ്പകൾ  ലഭ്യമാണ്. വീട്ടുപകരണങ്ങൾ  തവണ വ്യവസ്ഥയിൽ വാങ്ങുന്നത് പോലും വായ്പയുടെ ഭാഗമാണ്. വളരെ ലളിതമായി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള രണ്ട് വായ്പ പദ്ധതികളാണ് വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാർഡുകളും. ഈ രണ്ടു സൗകര്യങ്ങളും വളരെ കൃത്യമായി കൈകാര്യം ചെയ്തില്ല എങ്കിൽ വൻ  സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും കാര്യമായ ഈടുകൾ  ഒന്നുമില്ലാതെ ലഭിക്കുന്ന ഇത്തരം വായ്പകൾ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫണ്ടായി പ്രയോജനപ്പെടുത്താവുന്ന വായ്പകളാണ് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ കൃത്യമായ ഒരു ധാരണയോടു കൂടി ഇവയെ സമീപിക്കണം എന്ന് മാത്രം. ഈ രണ്ടു വായ്പുകളിൽ ഏത് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് പലർക്കും സംശയമുണ്ടാകുന്ന കാര്യമാണ്. രണ്ടു വായ്പകൾക്കും പ്രത്യേക ഈടില്ലാത്തതുകൊണ്ട് തന്നെ ഉയർന്ന പലിശയാണ്  കൊടുക്കേണ്ടി വരുന്നത്. ഈ സമാനതകൾ ഉണ്ടെങ്കിൽ തന്നെയും വ്യക്തിഗതവായ്പയും ക്രെഡിറ്റ് കാർഡുകളുടെ വിനിയോഗത്തിലും പ്രോസസ്സിങ്ങിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇവയാണ് ഏതു വായ്പയാണ് ഓരോ വ്യക്തികൾക്കും അനുയോജ്യം എന്ന നിശ്ചയിക്കുന്നത്. നിങ്ങൾക്ക് ആവശ്യമായ തുക വലുതാണെങ്കിൽ പേഴ്സണൽ ലോൺ ആകും ഉചിതം. ക്രെഡിറ്റ് കാർഡുകളുടെ പരിധി മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പരിധിക്കു മുകളിൽ തുക വിനിയോഗിക്കാനാകില്ല.  ഉയർന്ന തുക ആവശ്യമായ അവസരത്തിൽ വ്യക്തിഗത വായ്പ തന്നെയാവും വിനിയോഗിക്കാനാവുക. അതുപോലെതന്നെ തുകയുടെ ആവശ്യം എന്തിനാണ് എന്നതും പ്രധാനമാണ്. ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം പിൻവലിക്കുമ്പോൾ  വളരെ കുറഞ്ഞ തുകയെ ലഭിക്കുകയുള്ളൂ, തന്നെയുമല്ല വളരെ ഉയർന്ന പലിശ ഇതിനു  ഈടാക്കും എന്നതിനാൽ ക്രെഡിറ്റ് കാർഡ് ഒരിക്കലും പണം പിൻവലിക്കാൻ ഉപയോഗപ്പെടുത്തരുത്. സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള പണം അടക്കുന്നതിന് വേണ്ടി മാത്രമേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവൂ.  എല്ലാ സാഹചര്യത്തിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാവില്ല. അത്തരം സാഹചര്യത്തിൽ വ്യക്തിഗതവായപയെത്തന്നെ ആശ്രയിക്കേണ്ടതായിട്ട് വരും. ആവശ്യമായ തുകയില്ലാത്ത അവസരത്തിലാണ് വായ്പയെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ തിരിച്ചടവ് എങ്ങനെയായിരിക്കണം എന്ന ധാരണ ഉണ്ടാവണം. കൃത്യമായ ഇടവേളകളിൽ വളരെ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തിരിച്ചടയ്ക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ  ക്രെഡിറ്റ് കാർഡ് ആയിരിക്കും ഉചിതം. കാർഡ്  ഉപയോഗിച്ച് നടത്തിയ പേയ്മെന്റിനു  പ്രോസസിംഗ് ചാർജ് ഉണ്ടായിരിക്കുകയില്ല. എന്നാൽ വ്യക്തിഗത വായ്പ എടുക്കുമ്പോൾ എത്ര ചെറിയ തുകയാണെങ്കിലും കുറഞ്ഞ കാലയളവ് ആണെങ്കിലും വിവിധ രേഖകൾ സമർപ്പിക്കുന്നതോടൊപ്പം വിവിധ ചാർജുകളും അടയ്ക്കേണ്ടി വരും. കുറഞ്ഞകാലയളവിൽ കുറഞ്ഞ തുകയാണ് എങ്കിൽ ക്രെഡിറ്റ് കാർഡ് ആകും കൂടുതൽ അനുയോജ്യം. പലവിധ വായ്പകൾ ലഭ്യമാണെങ്കിലും പലിശ നിരക്ക് കുറഞ്ഞതും അനുയോജ്യവുമായ വായ്പകൾ എടുക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ പലിശ നിരക്കും പ്രോസസിങ് ചാർജും വഴി ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും.
0:00
0:00