സമ്പാദ്യശീലം വളര്‍ത്താനായി ചില നിക്ഷേപപദ്ധതികള്‍

0
2207
Investment growth
818794926

രാജ്യത്തെ ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ പല നിക്ഷേപ പദ്ധതികളും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ചുരുക്കമാണ്. പദ്ധതികളെ കുറിച്ചുള്ള അജ്ഞതയോ നിക്ഷേപത്തോടുള്ള പിന്തിരിപ്പന്‍ മനോഭാവമോ ആകാം ഇതിന് കാരണം. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ബാങ്ക് സ്ഥിരം നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ച ലഭിക്കാറുണ്ട്. എന്നാല്‍ എല്ലാ മൂന്നുമാസം കൂടുമ്പോഴും പലിശ നിരക്ക് രാജ്യത്തെ മറ്റു നിക്ഷേപങ്ങളുടെ പലിശ നിരക്കിന് അനുസൃതമായി പുനക്രമീകരിക്കാറുണ്ട്. ഇത്തരം ഗവണ്‍മെന്‍റ് സ്കീമുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നതോടൊപ്പം ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവിനും ഉപയോഗപ്പെടുത്താന്‍ ആകും.

പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്സ്

വിവിധ കാലയളവുകളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. പോസ്റ്റ് ഓഫീസുകളിക്ക്േ ആളുകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ പോസ്റ്റോഫീസ് വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നത.് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റുകളിലും സ്ഥിരനിക്ഷേപങ്ങളിലും ഒന്ന,് രണ്ട,് മൂന്ന്, അഞ്ച് എന്നിങ്ങനെ വിവിധ കാലയളവുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് യഥാക്രമം 6.8%, 6.9%, 7.00%, 7.50% ശതമാനം എന്നിങ്ങനെയാണ്. പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് 6.2% പലിശ നിരക്കുണ്ട്.

പ്രതിമാസം സ്ഥിരവരുമാനം വേണമെന്നുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം പ്ലാന്‍. ഈ പദ്ധതി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ ആ നിക്ഷേപത്തിന്‍റെ കാലാവധി പൂര്‍ത്തിയാകും വരെ പലിശ ലഭിച്ചുകൊണ്ടിരിക്കും. ഈ നിക്ഷേപത്തിന്‍റെ കാലാവധി അഞ്ചു വര്‍ഷമാണ്. 7.4% പലിശ നിരക്കുള്ള ഈ പദ്ധതിയില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷവും ജോയിന്‍റ് അക്കൗണ്ട് ആണെങ്കില്‍ 15 ലക്ഷം രൂപയുമാണ.് അഞ്ചുവര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം

60 വയസ്സിന് മുകളില്‍ പ്രായമുള്ള പൗരډാര്‍ക്ക് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ് സ്കീം. 8.2 ശതമാനം പലിശ നിരക്കുള്ള ഈ പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമാണെങ്കിലും മൂന്നുവര്‍ഷം കൂടി ആവശ്യമാണെങ്കില്‍ നിക്ഷേപം തുടരാവുന്നതാണ്. അക്കൗണ്ട് തുടങ്ങിയ ശേഷം വരുന്ന മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ ദിവസങ്ങളില്‍ പലിശ ലഭിക്കും. വിരമിച്ചവര്‍ക്കും സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ക്കും ഒരു നല്ല പദ്ധതിയാണിത്. ആയിരം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്

ഏറ്റവും അധികം കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണ് പിപിഎഫ് നിക്ഷേപങ്ങള്‍. 15 വര്‍ഷമാണ് ഈ നിക്ഷേപത്തിന്‍റെ കാലാവധി. ഈ നിക്ഷേപത്തിന് 7.1 ശതമാനമാണ് ഇപ്പോഴത്തെ പലിശ നിരക്ക്. ഈ നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന പലിശക്ക് നികുതിയിളവ് ലഭിക്കും എന്താണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. കാലാവധിക്ക് ശേഷം അഞ്ചുവര്‍ഷം ഈ നിക്ഷേപം ആവശ്യമുണ്ടെങ്കില്‍ തുടര്‍ന്നുകൊണ്ട് പോകാവുന്നതാണ്. ഇതില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക പ്രതിവര്‍ഷം ഒന്നരലക്ഷം രൂപയാണ്. റിട്ടയര്‍മെന്‍റിനും മറ്റു ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ക്കും തുക സമാഹരിക്കാന്‍ ഈ പദ്ധതി വിനിയോഗിക്കാവുന്നതാണ.്

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ പേരില്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരില്‍ ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ് ഈ പദ്ധതിക്ക് 8 ശതമാനം പലിശയാണ് നിലവിലുള്ളത് 250 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാവുന്നതാണ്. 21 വര്‍ഷമാണ് ഒരു അക്കൗണ്ടിന്‍റെ കാലാവധിയെങ്കിലും കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ടിലെ തുക ആവശ്യമെങ്കില്‍ പിന്‍വലിക്കാവുന്നതാണ്.

നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്രിക

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് അഞ്ചുവര്‍ഷ കാലാവധിയില്‍ 7.7 ശതമാനം പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. അതുപോലെതന്നെ പരിധിയില്ലാതെ നിക്ഷേപിക്കാവുന്ന മറ്റൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്രിക. 7.5% ആണ് പലിശ നിരക്ക.് 115 മാസമാണ് നിക്ഷേപ കാലാവധി

മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്

വനിതകളുടെ പേരില്‍ നിക്ഷേപിക്കാന്‍ ഗവണ്‍മെന്‍റ് ഈ വര്‍ഷം തുടങ്ങിയ പദ്ധതിയാണ് മഹിളാ സമാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷമാണ് ഈ അക്കൗണ്ടിന്‍റെ കാലാവധി. 7.5 ശതമാനം പലിശ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കും. റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിേډല്‍ സാധാരണ സ്ഥിരനിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന ഇത്തരം പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാവുന്നതാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here