വിദേശ സൂചികകളെ ഒന്ന് പരിചയപ്പെട്ടാലോ?

0
1330

എന്‍ എസ് ഇ നിഫ്റ്റിയും ബി എസ് ഇ സെന്‍സെക്സുമെല്ലാം ഇന്ത്യന്‍ നിക്ഷേപകര്‍ക്കിടയില്‍ പരിചിതമായ പേരുകളാണ് അതേസമയം ആഗോള തലത്തില്‍ പ്രശസ്തമായ വിവിധ രാജ്യങ്ങളിലെ ഇന്‍ഡക്സുകളെ പറ്റി എല്ലാവര്‍ക്കും കേട്ടുകേള്‍വി ഉണ്ടാവാമെങ്കിലും അവയെപറ്റി വ്യക്തമായ ധാരണ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. പൊതുവെ ഓഹരി നിക്ഷേപകര്‍ നിരീക്ഷിച്ചു വരുന്ന ഏതാനും ഇന്‍ഡക്സുകളെ പരിചയപ്പെടാം.

  • വികസ്വര രാജ്യങ്ങളിലേതുള്‍പ്പെടെ അറിയപ്പെടുന്ന പല സൂചികകളും ചില പ്രമുഖ ഗ്ലോബല്‍ ഇന്‍ഡക്സുകളും സ്ഥലപരിമിതി കാരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ ആഭ്യന്തര വിപണിയില്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ വര്‍ധിച്ചുവരുന്ന വ്യാപാര തോതുമെല്ലാം എപ്പോഴും വലിയ വാര്‍ത്തകളാണ്. മുകളില്‍ നല്‍കിയിരിക്കുന്ന സൂചികകളിലൊക്കെ വലിയ ചലനങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം അതിന്‍റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും കാണാറുണ്ട്.

വിദേശ കമ്പനികളുടെ ഓഹരികളില്‍ നേരിട്ടു നിക്ഷേപം നടത്തുക എന്നത് സാധ്യമാണെങ്കിലും ഒന്നോ രണ്ടോ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുന്നതിലുള്ള റിസ്ക് ഒഴിവാക്കുന്നതിനായി മിക്കപ്പോഴും നിക്ഷേപകര്‍ ‘പാസ്സീവ്’ ആയ മാര്‍ഗങ്ങളാണ് സ്വീകരിച്ചുവരാറുള്ളത്. ഇത് വിദേശ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ നേരിട്ടല്ലാതെ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ വഴി ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചു നടത്തുന്ന ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വഴിയോ ഒക്കെ ആവാം.

ഓഹരി നിക്ഷേപം എന്നത് രാജ്യത്തിനകത്ത് മാത്രം ഒതുക്കി നിര്‍ത്താതെ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന റിട്ടെയില്‍ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നതാണ് വസ്തുത. ഇത്തരത്തില്‍ നടത്തുന്ന ഡൈവേഴ്സിഫിക്കേഷന്‍ വഴി പോര്‍ട്ട്ഫോളിയോയുടെ മൊത്തത്തിലുള്ള റിസ്ക് കുറച്ചുകൊണ്ടുവരാമെന്നും അവര്‍ കണക്കു കൂട്ടുന്നു.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here