മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കിയ ഏതൊക്കെ ഓഹരികളിൽനിന്ന് ലാഭമെടുക്കാം?

0
1523

സൗജന്യവാക്സിൻ വേഗംതന്നെ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഴ്ചയ്ക്ക് മികച്ച തുടക്കം നൽകി. രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ വർഷംതന്നെ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്കും ഉണർവു പകർന്നു. 

വാക്സിന്റെ  ഉൽപാദനക്ഷമത വർധിപ്പിക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തിരുന്നതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ല. അത് വിപണിക്ക് ആവേശം പകരുകയും സാമ്പത്തിക വീണ്ടടുപ്പ് പ്രതീക്ഷച്ചിലും നേരത്തേതന്നെ നടക്കുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. യുഎസ് നയപ്രഖ്യാപനം കാരണം അന്തർദേശീയ വിപണി പ്രതികൂലാവസ്ഥയിലായിരുന്നിട്ടും ഇന്ത്യൻ വിപണി നല്ല പ്രകടനം കാഴ്ചവെച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവൽക്കരിക്കുമെന്ന സർക്കാർ റിപ്പോർട്ട് പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഉയർന്നു.

മെച്ചപ്പെട്ട സാമ്പത്തിക കണക്കുകളുടെ പ്രഖ്യാപനം ഈ രംഗത്ത് വീണ്ടെടുപ്പ് ഉറപ്പാക്കിയതിനാൽ വിദേശ വിപണികൾ തിരിച്ചുവരവുനടത്തി. ഭാവിയിൽ യുഎസ് ധനനയത്തിൽ മാറ്റമുണ്ടായാലും അതിനെ മറികടക്കാൻ വിപണി പര്യാപ്തമായിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കുദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് ആഗോള നിക്ഷേപക സമൂഹം മെച്ചപ്പെട്ട കണക്കുകൾക്കായി ഉറ്റുനോക്കാനും തുടങ്ങി. കോവിഡ് ഭീഷണിയും വിലക്കയറ്റ സമ്മർദ്ദവും താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും നിയന്ത്രണ വിധേയമാണെന്നും യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രഖ്യാപനം വിപണിക്കു ഗുണകരമായി. നയപരമായ പിന്തുണ തുടരുമെന്ന പ്രതിജ്ഞ  ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഉയർച്ച നിയന്ത്രിച്ചു.

എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയശേഷം അഭ്യന്തര വിപണിയിൽ അസ്ഥിരത തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ വാരാന്ത്യത്തിൽ ദുർബ്ബലമായത് ഇതിന് ആക്കംകൂട്ടി. വലിയ പ്രതീക്ഷകളായിരുന്നതിനാൽ ഓഹരി പങ്കാളികൾക്ക് സ്വാഭാവികമായും നിരാശയുണ്ടായി. കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകാതിരുന്നതിനാൽ ഏകീകരണം തുടർന്നു. ഈ വാരാന്ത്യത്തിൽ വിദേശ നിക്ഷേപകരുടെ വിൽപനയും വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ഓഹരി വിപണിയുടെ പ്രകടനം ഓഹരികളും മേഖലകളും തിരിച്ചായിരുന്നു. 

സ്വകാര്യവൽക്കരണ പ്രഖ്യാപനംമൂലം പാതുമേഖലാ ബാങ്കുകൾക്കു ലഭിച്ച ഗുണം മാറ്റിനിർത്തിയാൽ, വാഹനമേഖലയും ഉപഭോക്തൃ ഉൽപന്നമേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കമ്പനികൾ ഉൽപാദനവർധനവും ആലോചിക്കുന്നുണ്ട്.  

യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപയ്ക്കുണ്ടായ നഷ്ടത്തിന്റെ ഗുണംലഭിച്ചത് ഐടി മേഖലയുടെ പ്രകടനംമെച്ചപ്പെടുത്തി. യുഎസ് കേന്ദ്ര ബാങ്ക് പണനയത്തിലുണ്ടാക്കിയ ഭേദഗതിയും ബോണ്ട് യീൽഡിലെ വർധനയും ഗുണംചെയ്തതിനാൽ വർഷത്തിലുടനീളം ഈ നേട്ടം നിലനിൽക്കുമെന്നുതന്നെ കരുതാം. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കലിനും ഇന്ത്യൻ രൂപയുടെ ഇടിവിനും ഇതുകാരണമാകും. ടെക്നോളജി കേന്ദ്രീകൃത സൂചികയായ നാസ്ദാക് റിക്കർഡുയരത്തിലെത്തി.

എക്കാലത്തേയും ഉയർന്ന തലത്തിൽനിന്ന് വിപണിയുടെ പ്രകടനം ഇവിടുന്നങ്ങോട്ട് എങ്ങനെ ആയിരിക്കും എന്നതാണ് മുഖ്യമായചോദ്യം. മഹാമാരിയുടെകാലത്തെ കുതിപ്പിൽനിന്നു ലഭിച്ച പണത്തിന്റെ ഒരംശം വീട്ടിൽ കൊണ്ടു പോകുന്നതാണ് നല്ലത്. വലിയ തിരുത്തലിനു സാധ്യത കുറവായതിനാൽ ഓഹരികളും മേഖലകളും നോക്കി ഭാഗികമായി മാത്രമേ ലാഭമെടുക്കാവൂ. ഏകീകരണത്തിന്റെ  കാലഘട്ടം വേഗംകടന്നു പോകും. താഴ്ന്ന പലിശനിരക്കും പുരോഗമനപരമായ നയങ്ങളും കാരണം വിശാലവിപണി ശക്തമായിത്തന്നെ നിലകൊള്ളും. 

ആയാസമില്ലാതെ പണം എന്നനയം പെട്ടെന്നൊന്നും മാറില്ല.  നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ഗുണം പല ഓഹരികൾക്കും മേഖലകൾക്കും ലഭിക്കും. പ്രത്യേകിച്ച് അഭ്യന്തര വിപണി കേന്ദ്രകൃതമായ കുടിയവിലകൾ ഉള്ളതും താഴ്ന്ന നേട്ട അടിത്തറയുള്ളതുമായ അഭ്യന്തര വിപണി കേന്ദ്രകൃത ഓഹരികൾ. മഹാമാരിയിൽനിന്നും വിദേശ നിക്ഷേപങ്ങളിൽനിന്നും ഗുണമുണ്ടാക്കിയ ഓഹരികളിൽ നിന്നാണ് ലാഭമെടുപ്പു നടത്തേണ്ടത്. പോർട്ഫോളിയോ സന്തുലനം പ്രധാനമാണ്. ഗുണനിലവാരമുള്ള ഓഹരികൾ, പ്രതിരോധ, കയറ്റുമതി രംഗങ്ങൾ, നിയന്ത്രണങ്ങൾ നീക്കിയതിന്റെ മെച്ചം ലഭിക്കുന്ന മേഖലകൾ എന്നിങ്ങനെയാണ് ഓഹരികൾ തെരഞ്ഞെടുക്കേണ്ടത്.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here