ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ എത്ര പട്ടികകള്‍ വന്നു പോയി? പലരും നമ്പര്‍ വണ്ണായി, പുതിയതായി എത്തിയ പലരും അവരെ മറികടന്നു, ചിലരുടെ സമ്പത്ത് ഇടിഞ്ഞു. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി ഓഹരി വിപണി നിക്ഷേപത്തിലെ ഗുരു വാറന്‍ ബഫെറ്റിന്‍റെ പേര് ഈ പട്ടികയില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. ഏതൊക്കെ ഷെയറുകളാണ് അദ്ദേഹം വാങ്ങുന്നത്? ഓഹരികള്‍ വാങ്ങുമ്പോള്‍ അദ്ദേഹം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്? എന്താണ് അദ്ദേഹത്തിന്‍റെ നിക്ഷേപ തന്ത്രം? പരിശോധിക്കാം..
1. എന്താണ് കമ്പനിയുടെ ബിസിനസ്?
നിങ്ങള്‍ മനസ്സിലാവുന്ന ബിസിനസ്സ് ചെയ്യുന്ന കമ്പനികളുടെ മാത്രം ഓഹരികള്‍ വാങ്ങണം എന്നതാണ് അദ്ദേഹത്തിന്‍റെ ആദ്യത്തെ നിയമം. ഓഹരി എത്ര പോപ്പുലറാണെങ്കിലും, എത്ര കുറഞ്ഞ വിലയാണെങ്കിലും, ബിസിനസ് ലാഭം എത്രയാണെങ്കിലും… അതൊന്നും പ്രശ്നമല്ല. മറിച്ച് നിങ്ങള്‍ക്ക് ആ ബിസിനസ് അറിയാമോ എന്ന് പരിശോധിക്കണമെന്ന് ബഫെറ്റ് പറയുന്നു.
കമ്പനിയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എന്തൊക്കെയാണ്?
ആ കമ്പനിയുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നിങ്ങള്‍ സ്വയം ഉപയോഗിക്കുന്നുണ്ടോ?
കമ്പനിയുടെ ബിസിനസ്സ് മോഡല്‍ എന്താണ്?
കമ്പനിയുടെ എതിരാളികള്‍ ആരാണ്?
കമ്പനിയ്ക്ക് ഗുണനിലവാരം ഉണ്ടോ?…ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.
2. കമ്പനിയുടെ ലാഭം കണക്കാക്കുക
നിങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിന് ശ്രമിക്കൂ എന്ന് ബഫെറ്റ് പറയുന്നു. കാരണം, അടുത്ത 10 മുതല്‍ 20 വര്‍ഷം വരെ കമ്പനി നന്നായി പ്രവര്‍ത്തിക്കുമോ എന്ന് അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് കണക്കാക്കാകാനാകൂ. ഉദാഹരണത്തിന് നിങ്ങള്‍ ദിവസവും ബിസ്ക്കറ്റ് കഴിക്കുന്നു,നല്ല ക്വാളിറ്റിയുള്ള ബിസ്കറ്റ് നിര്‍മിക്കുന്ന ഈ കമ്പനി വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് നിങ്ങള്‍ക്കറിയാം, അതിനാല്‍ ഈ കമ്പനി തുടര്‍ച്ചയായ ലാഭവും നേടും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന നിങ്ങള്‍ക്ക് മനസ്സിലാകാത്ത ഉല്‍പ്പന്നമോ, സേവനമോ നല്‍കുന്ന ഒരു കമ്പനിയുടെ ലാഭം കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്പനിയെ കുറിച്ച് മനസ്സിലാക്കി മാത്രമേ നിങ്ങള്‍ ആ കമ്പനിയുടെ ഓഹരികള്‍ വാങ്ങാവൂ, അല്ലാത്തപക്ഷം മറ്റുള്ളവരുടെ കൂടെ ചേര്‍ന്ന് ഓഹരികള്‍ വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ നടത്തുന്നത് ഊഹക്കച്ചവടമാണ്, നിക്ഷേപമല്ല.
3. കമ്പനിയുടെ മാനേജ്മെന്‍റ്
കമ്പനിയുടെ മാനേജ്മെന്‍റ് വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ബിസിനസ്സ് എത്ര നല്ലതും ലാഭകരവുമാണെങ്കിലും, മാനേജ്മെന്‍റ് സത്യസന്ധമല്ലെങ്കില്‍, നിങ്ങളില്‍ നിന്ന് എന്തെങ്കിലും മറയ്ക്കുകയോ അല്ലെങ്കില്‍ കമ്പനി ഒരു തട്ടിപ്പ് കേസില്‍ പിടിക്കപ്പെടുകയോ ചെയ്താല്‍, നിങ്ങളുടെ മുഴുവന്‍ പണവും നഷ്ടപ്പെടാം. കമ്പനിയുടെ മാനേജ്മെന്‍റ്, അതായത് സിഇഒ, ഡയറക്ടര്‍മാര്‍, ചെയര്‍മാന്‍ തുടങ്ങിയവരുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുക. കമ്പനി ഒരു പുതിയ ഉല്‍പ്പന്നം പുറത്തിറക്കി അത് പരാജയപ്പെടുകയാണെങ്കില്‍, വിപണിയെ കുറ്റപ്പെടുത്തുന്നതിന് പകരം, സ്വന്തം പോരായ്മകള്‍ അംഗീകരിച്ച് അവ മെച്ചപ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, കാരണം മാനേജ്മെന്‍റ് അതിന്‍റെ തെറ്റുകള്‍ അംഗീകരിക്കുകയാണെങ്കില്‍ അത് തിരുത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ഷെയറുകള്‍ വാങ്ങുമ്പോള്‍ മാനേജ്മെന്‍റിനെക്കുറിച്ച് ഗവേഷണം നടത്തണം എന്ന് പറയുന്നത്.
4. ഓഹരിയുടെ സാമ്പത്തിക നിലവാരം
ഒരു ഷെയറിന്‍റെ ധനകാര്യ നിലവാരം പരിശോധിക്കാന്‍, 4 കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
ഒന്ന് കമ്പനിയുടെ കടബാധ്യത: കമ്പനിയുടെ ഡെറ്റ് ഇക്വിറ്റി അനുപാതം 1-ല്‍ കുറവായിരിക്കണം അല്ലെങ്കില്‍ കമ്പനിക്ക് കടബാധ്യത ഒന്നും ഇല്ലാതിരിക്കണം. എങ്കില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. കാരണം കമ്പനിക്ക് കടം ഇല്ലെങ്കില്‍ അത് ഒരിക്കലും ക്ലോസ് ചെയ്യില്ല.
PEG അനുപാതം: ഓഹരിയുടെ മൂല്യം കൂടുതലാണോ കുറവാണോ എന്നറിയാന്‍, PEG റേഷ്യോ നോക്കാം. 1 ല്‍ കുറവാണെങ്കില്‍, അത് ന്യായമായ മൂല്യവും 1 ല്‍ കൂടുതലാണെങ്കില്‍ അത് അമിതമായി വിലയുമാണ്.
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി: ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് നിക്ഷേപിച്ച 1 രൂപയ്ക്ക് ഓരോ വര്‍ഷവും എത്ര ശതമാനം നേട്ടം നേടുന്നു എന്നാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി. ROE 20% ല്‍ കൂടുതലുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതായിരിക്കും ഗുണകരം
ലാഭ മാര്‍ജിന്‍: ഒരു നല്ല ബിസിനസ്സിന്‍റെ ലാഭ മാര്‍ജിന്‍ എപ്പോഴും ഉയര്‍ന്നതാണ്. ഒരു കമ്പനിയുടെ ലാഭ മാര്‍ജിന്‍ കുറവാണെങ്കില്‍, അതിന്‍റെ അര്‍ത്ഥം കമ്പനി പ്രോഡക്റ്റിന്‍റെ വില വര്‍ദ്ധിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ്.
ഡിവിഡന്‍റ് : ഡിവിഡന്‍റ് രൂപത്തില്‍ ഓഹരി ഉടമകള്‍ക്ക് ലാഭം നല്‍കുന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങുക. കമ്പനി ലാഭവിഹിതം നല്‍കുന്നില്ലെങ്കില്‍, ഓഹരി വില വര്‍ധിക്കുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നേട്ടമുണ്ടാകാം, എന്നാല്‍ ഓഹരി വില വര്‍ദ്ധിക്കുന്നില്ലെങ്കില്‍, കമ്പനി അതിന്‍റെ പണം ശരിയായി ഉപയോഗിക്കുന്നില്ല എന്നാണ് അര്‍ത്ഥം.
5. ഓഹരികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകണം
ഒരു കമ്പനിയുടെ ഓഹരികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന അനസരത്തില് എല്ലായ്പ്പോഴും വാങ്ങണം,
6. കമ്പനിയുടെ വരുമാനവും ലാഭവും
വില്‍പനയും ലാഭവും അതിവേഗം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് കഴിയുന്നുണ്ടെങ്കില്‍ അത് ബിസിനസിന്‍റെ ശക്തിയുടെ നല്ല സൂചനയാണ്. 2024-ല്‍ ഒരു കമ്പനിയുടെ ലാഭം 1 കോടിയാണെങ്കില്‍, അടുത്ത വര്‍ഷം 2025-ല്‍ അത് കുറഞ്ഞത് 1.15 കോടി ആകണം, അതായത് 15% മിനിമം വളര്‍ച്ച ഉണ്ടായിരിക്കണം.
7. ഭാവി പദ്ധതികളില്‍ ശ്രദ്ധ പുലര്‍ത്തുക
കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ. ഒരു കമ്പനിയുടെ വളര്‍ച്ച അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം വാര്‍ഷിക റിപ്പോര്‍ട്ട് വായിക്കുക എന്നതാണ്. ഇതുകൂടാതെ, മാനേജ്മെന്‍റിന്‍റെ വരുമാനം ശ്രദ്ധിക്കണം, അതുവഴി ഭാവിയില്‍ കമ്പനി വളരാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാനാകും.
8. സ്റ്റേറ്റ്മെന്‍റുകള്‍ വായിക്കുക
സാമ്പത്തിക സ്റ്റേറ്റ്മെന്‍റുകള്‍ക്ക് കീഴില്‍ മൂന്ന് കാര്യങ്ങളുണ്ട്;
ബാലന്‍സ് ഷീറ്റ്
പ്രോഫിറ്റ് ആന്റ് ലോസ് സ്റ്റേേറ്റ്മെന്‍റ്
ക്യാഷ് ഫ്ളോ
നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനിയുട ഈ മൂന്ന് കാര്യങ്ങള്‍ പരിശോധിക്കുക, അതുവഴി നിങ്ങള്‍ക്ക് കമ്പനിയുടെ സാമ്പത്തിക സ്ഥിതി അറിയാനാകും.