ഇഎല്‍എസ്എസ് ഫണ്ടുകള്‍: നേട്ടങ്ങളും കോട്ടങ്ങളും

0
1198
tax saving funds

നികുതിയിളവിനായി പലവിധ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെങ്കിലും മ്യൂച്വല്‍ ഫണ്ടിന് പ്രചാരം ലഭിച്ച തോടുകൂടി ഇഎല്‍എസ്എസ് മ്യൂച്ചല്‍ ഫണ്ടുകളും നികുതി ദായകര്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇത്തരത്തില്‍ നികുതിയിളവിനായി ഇഎല്‍എസ്എസ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇതില്‍നിന്നും ഉണ്ടാകാനിടയുള്ള നേട്ടങ്ങളും കോട്ടങ്ങളും അറിഞ്ഞിരിക്കേണ്ടതാണ.് മ്യൂച്ചല്‍ ഫണ്ടുകള്‍ നികുതിയിളവിനായി തിരഞ്ഞെടുക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഭൂരിഭാഗം നികുതി ദായകരും ഈ നിക്ഷേപത്തിലേക്ക് ആകര്‍ഷകരാകുന്നത്. ഇതില്‍ പ്രധാനം ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കാനിടയുള്ള വളര്‍ച്ചയാണ്. നികുതിയിളവ് നല്‍കുന്ന മറ്റു നിക്ഷേപങ്ങള്‍ക്ക് പരമാവധി ലഭിക്കാന്‍ ഇടയുള്ള വളര്‍ച്ച നിരക്ക് 8 ശതമാനം ആണെങ്കില്‍ ഇഎല്‍എസ്എസില്‍ ഇത് പ്രവചനാതീതമാണ് എന്നിരുന്നാലും ശരാശരി 10 ശതമാനത്തില്‍ അധികം വളര്‍ച്ച പ്രതീക്ഷിക്കാം. എങ്കിലും ഇഎല്‍എസ്എസ് ഓഹരി അധിഷ്ഠിത നിക്ഷേപം ആയതുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ നഷ്ട സാധ്യത ഉണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ ആവില്ല. അതുപോലെതന്നെ ഈ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം എന്നത് നിക്ഷേപ കാലാവധിയാണ്. മറ്റു നികുതിയിളവ് നല്‍കുന്ന നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി അഞ്ചുവര്‍ഷം ആണെങ്കില്‍ ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്.

ആദായനികുതി വകുപ്പിലെ സെക്ഷന്‍ 82 പ്രകാരം ഇഎല്‍എസ്എസ് നിക്ഷേപത്തിലൂടെ ഒന്നരലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കുകയുള്ളൂ എങ്കിലും എത്ര തുക വേണമെങ്കിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.
ഈ നിക്ഷേപം നികുതിയിളവിന് ഉപയോഗിച്ചാലും ഇല്ലെങ്കിലും മൂന്നുവര്‍ഷത്തെ നിര്‍ബന്ധിത കാലാവധിക്ക് ശേഷം മാത്രമേ പിന്‍വലിക്കാനാവൂ. വിവിധ വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകളുടെ ശരാശരി വളര്‍ച്ചാ നിരക്ക് ഇഎല്‍എസ്എസ് ഫണ്ടുകളുമായി താരതമ്യം ചെയ്താല്‍ മറ്റു വിഭാഗത്തില്‍ നിക്ഷേപിക്കുന്നതിലും കൂടുതലായി എന്തു മെച്ചമാണ് ഇഎല്‍എസ്എസ് നല്‍കുന്നത് എന്ന് നോക്കാം.

ഈ ടേബിളില്‍ നിന്നും മനസ്സിലാകുന്നത് ഇഎല്‍എസ്എസ് ഫണ്ടുകളുടെ ശരാശരി വളര്‍ച്ച ലാര്‍ജ് കാപ് വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതായിട്ടാണ.് മറ്റു വിഭാഗങ്ങളുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നാണ് നില്‍ക്കുന്നതെങ്കിലും ആ വിഭാഗങ്ങളില്‍ റിസ്ക് ലാര്‍ജ് ക്യാപിനേക്കാള്‍ താരതമ്യേന കൂടുതലുള്ളവയാണ്. ഓഹരിയധിഷ്ഠിത മ്യുച്ചല്‍ ഫണ്ടില്‍ തന്നെ താരതമ്യേന റിസ്ക് കുറഞ്ഞ ലാര്‍ജ് കാപ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആ വിഭാഗത്തിലെ ശരാശരി വളര്‍ച്ച ഇഎല്‍എസ്എസ് ഫണ്ടുകളെക്കാള്‍ താഴ്ന്നാണ് നില്‍ക്കുന്നത്. റിസ്ക് അധികം എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്കും നിക്ഷേപത്തില്‍ അച്ചടക്കം ഇല്ലാതെ ഇടയ്ക്ക് പിന്‍വലിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ഇഎല്‍എസ്എസ് എന്ന നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ.് ജൂണ്‍ 30 ലെ നിക്ഷേപമൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരുന്നത.് ഈ വിഭാഗത്തിനുള്ള ഒരു കുറവ് എന്നത് മൂന്ന് വര്‍ഷക്കാലം തുക പിന്‍വലിക്കാനെ പറ്റുകയില്ല എന്നതാണ.് ദീര്‍ഘകാലം മുന്നില്‍കണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് ഇതൊരു പ്രശ്നമാകാനിടയില്ല.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here