Geojit Financial Services Blog

പെനി സ്റ്റോക്കുകളില്‍ കൈവയ്ക്കുന്നതിന് മുന്‍പ്

ഫേസ് വാല്യുവിലും താഴെ വിലയില്‍ വ്യാപാരം നടക്കുന്ന ഓഹരികളാണ് പൊതുവെ പെനിസ്റ്റോക്സ് എന്ന പേരിലറിയപ്പെടുന്നത്. കമ്പനിയുടെ പ്രകടനം മികച്ചതല്ല എന്ന കാരണത്താലാണ് ഓഹരിവില മുഖവിലയിലും താഴെ നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞും അറിയാതെയും ധാരാളം നിക്ഷേപകര്‍ പെനിസ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടാറുണ്ട്. നിസ്സാര വിലയ്ക്ക് കൂടുതല്‍ എണ്ണം ഓഹരികള്‍ കൈവശപ്പെടുത്തി ഉയര്‍ന്ന ലാഭമെടുക്കാമെന്നുള്ളതാണ് ഉദ്ദേശ്യമെങ്കിലും മിക്ക അവസരങ്ങളിലും വാങ്ങാനും വില്‍ക്കാനും ആളില്ലാതെ പെനിസ്റ്റോക്കുകളില്‍ വ്യാപാരം പൊടുന്നനെ നിലച്ചുപോകുന്നതായും കാണാം.
പ്രോമോട്ടര്‍മാരുടെ കൈവശം കൂടുതല്‍ ഓഹരികള്‍ ഇല്ലാതിരിക്കുക, ഉയര്‍ന്ന കടബാധ്യത, പെരുകിക്കൊണ്ടിരിക്കുന്ന നഷ്ടം, വര്‍ഷങ്ങളായി ഓഹരി ഉടമകള്‍ക്ക് ഡിവിഡണ്ട് നല്‍കാനില്ലാത്ത അവസ്ഥ മുതലായവയെല്ലാം പെനിസ്റ്റോക്സ് കമ്പനികളുടെ സ്വഭാവ വിശേഷങ്ങളാണ്. ചില അവസരങ്ങളില്‍ പെനി സ്റ്റോക്സ് നിക്ഷേപകര്‍ക്ക് വമ്പന്‍ ലാഭം നല്‍കിയിട്ടുണ്ടാവുമെങ്കിലും അതിനര്‍ഥം വളരെ ഉയര്‍ന്ന റിസ്ക് എടുത്ത് അത്തരം ഓഹരികള്‍ വാങ്ങിവെക്കാമെന്നല്ല, മറിച്ച് ഏതുകാരണത്താലാണ് ഈ ഓഹരികള്‍ പെനിവിഭാഗത്തിലെത്തപ്പെട്ടതെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് നിക്ഷേപകര്‍ ആദ്യം ചെയ്യേണ്ടത്. ഭാവിയില്‍ കമ്പനി അതിന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള സാധ്യത കണക്കുകളുടെയും മറ്റ് പഠനങ്ങളുടെയും സഹായത്തോടെ ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പണം നിക്ഷേപിക്കുക. വിപണി താഴെ വരുന്ന സന്ദര്‍ഭങ്ങളില്‍ മികച്ച മുന്‍നിര കമ്പനികളുടെ ഓഹരികളില്‍ ഘട്ടം ഘട്ടമായി നിക്ഷേപിച്ചു വരുന്നതാണ് പെനി സ്റ്റോക്കുകളുടെ പിറകെ പോവുന്നതിനേക്കാളും ബുദ്ധി എന്നത് ഈയവസരത്തില്‍ ഓര്‍ക്കുമല്ലോ.
കഴിഞ്ഞ ആറു മാസ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയതും അതേസമയം അവര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നതുമായ ഏതാനും ചില പെനി സ്റ്റോക്കുകള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. പഠനത്തിന്‍റെ ഭാഗമായാണ് ഈ വിവരങ്ങള്‍ നല്‍കുന്നതെന്നും വാങ്ങാനോ വില്‍ക്കാനോ ഉള്ള സിഗ്നല്‍ അല്ല എന്നും ദയവായി ഓര്‍ക്കുക.

ഉയര്‍ന്നുവരുന്ന കടബാധ്യതകളും വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകളുമൊക്കെ കമ്പനിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുകയും ഓഹരി വില ക്രമേണ താഴേക്ക് പതിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. കമ്പനിയുടെ മൊത്തം ബാധ്യതയുടെ തോത് എത്രയാണെന്നും കമ്പനി പ്രവര്‍ത്തിച്ചുവരുന്നത് പ്രധാനമായും കടമെടുത്ത മൂലധനം കൊണ്ടാണോ അല്ലയോ എന്നുമൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്ന രണ്ടു പ്രധാനപ്പെട്ട റേഷ്യോകളെക്കുറിച്ചും ഈ അവസരത്തില്‍ പ്രതിപാദിക്കുന്നത് ഉചിതമായിരിക്കും.

First published in Manoramaonline