Geojit Financial Services Blog

ധന കമ്മി കുറയ്ക്കാനുള്ള നീക്കം ഗുണകരം -സതീഷ് മേനോന്‍

ഇടക്കാല ബജറ്റില്‍ നിര്‍വചിക്കപ്പെട്ട പരിഷ്കരണ നടപടികളിന്മേലായിരിക്കും ബജറ്റ് കെട്ടിപ്പൊക്കുക എന്നു പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാരിന്‍റെ മൊത്തത്തിലുള്ള ചിലവ് ഇടക്കാല ബജറ്റിന്‍റെ ലക്ഷ്യവുമായി ചേര്‍ന്നു നില്‍ക്കുന്നു. ധന കമ്മി 2024 സാമ്പത്തിക വര്‍ഷത്തേക്കു കണക്കാക്കപ്പെട്ടിരുന്ന 5.6 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി കുറച്ചു കൊണ്ടു വരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും , കാര്‍ഷിക പുരോഗതി, നാഗര, ഗ്രാമ ഭവന പദ്ധതികള്‍ എന്നിവയ്ക്കും , എംഎസ്എംഇ മേഖലയ്ക്കും കൂടുതല്‍ പണം വകയിരുത്തിയത് സാധാരണക്കാരുടെ കൈപിടിച്ചുയര്‍ത്താന്‍ ഉപകരിക്കും.

മൂലധന ലാഭത്തിന്‍മേലുള്ള നികുതി വര്‍ധിപ്പിച്ചത് അപ്രതീക്ഷിത നടപടിയായി. എസ്ടിസിജി 5 ശതമാനം വര്‍ധിപ്പിച്ചത് ഹ്രസ്വകാല നിക്ഷേപകരെ കുറച്ചു കാലത്തേക്കെങ്കിലും ബാധിക്കാനിടയുണ്ട്.


സതീഷ് മേനോന്‍
(എക്സിക്യൂട്ടീവ് ഡയറക്ടര്‍്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

First published in Dhanam