പോക്കറ്റടി സൂക്ഷിക്കുക

0
101
Mosaic collection of currencies from around the world. In the full frame image one can find among others Indian rupee, Chinese yuan, Japanese yen, US dollar, Thai baht, Singapore dollar, Brazilian real, European euro and Mexican peso. The paper money is mixed and the image is full frame.

പണ്ട് ബസ്സില്‍ കയറിയാല്‍ ജനാലകളുടെ മുകളിലായി എഴുതിവെക്കാറുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ടിട്ടില്ലേ? ‘കയ്യും തലയും പുറത്തിടരുത്’, ‘പുകവലി പാടില്ല’ എന്നൊക്കെ? അതുപോലെ ഒന്നായിരുന്നു ‘ പോക്കറ്റടി സൂക്ഷിക്കുക ‘ എന്നതും. ഇന്നും ബസ്സ് യാത്രകള്‍ നടത്താറുണ്ടെങ്കിലും ഈ വക നിര്‍ദ്ദേശങ്ങള്‍ മിക്കവാറും എങ്ങും കാണാറില്ല പ്രത്യ്കേിച്ചും പോക്കറ്റടിയുടെ കാര്യത്തില്‍. കാരണം ഇന്നത്തെ കാലത്ത് പോക്കറ്റടി നേരിട്ടല്ല നടക്കുന്നത്. ലോകം സാങ്കേതികമായി പുരോഗമിച്ചപ്പോള്‍ പോക്കറ്റടിയിലും സമാനമായ പുരോഗമനാത്മക ചിന്തകള്‍ വന്നു ചേര്‍ന്നു. പിന്നെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായി വന്നപ്പോള്‍ പോക്കറ്റിലേക്ക് എത്തിപ്പറ്റാന്‍ പുതുമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ കള്ളډാര്‍ നിര്‍ബന്ധിതരായി എന്നു വേണം കരുതാന്‍. തമാശകള്‍ക്കപ്പുറം ഓണ്‍ലൈന്‍ കളവിന്‍റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്. പണം കയ്യില്‍ കരുതുന്നതിന്‍റെ റിസ്ക് കുറയ്ക്കാനായി കാര്‍ഡ് സംവിധാനം വന്നപ്പോള്‍ അതിനെയും മറികടന്ന് അക്കൗണ്ടില്‍ നിന്നും നേരിട്ട് മോഷ്ടിക്കാന്‍ സംവിധാനങ്ങളുണ്ടാക്കി മോഷ്ടാക്കള്‍. തട്ടിപ്പിന് ഇരയാകുന്നവര്‍ കൂടുതലും മുതിര്‍ന്നവരും അക്ഷരാഭ്യാസം കുറഞ്ഞവരും ലോകവിവരം ഇല്ലാത്തവരുമാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തട്ടിപ്പ് തടയാനായി പ്രസിദ്ധീകരണങ്ങളും നിര്‍ദ്ദേശ പട്ടികകളും ഇറക്കാറുണ്ടെങ്കിലും അത് എല്ലാ ഉപഭോക്താക്കളിലേക്കും എത്താറില്ല. മാത്രമല്ല, ഒരു വ്യക്തിയുടെ മനഃശാസ്ത്രപരമായ കാര്യങ്ങള്‍ നിരീക്ഷിച്ച് അതില്‍ നിന്ന് ഉപായങ്ങള്‍ കണ്ടെത്തി തട്ടിപ്പു നടത്തുന്നതാണ് രീതി എന്നിരുന്നിട്ടും ആ രീതിയിലുള്ള ഒരു ബോധവല്‍ക്കരണം ഇവിടെ നടക്കുന്നില്ല. ആദ്യമായി വേണ്ടത് തട്ടിപ്പ് ഏതൊക്കെ വിധത്തിലാണെന്നുള്ള അറിവാണ്. അതിനുശേഷം അതിനെ നേരിടാന്‍ നമ്മുടെ പ്രതികരണരീതി ഏതു വിധത്തില്‍ ക്രമപ്പെടുത്തണം എന്നുള്ള ഒരു പരിശീലനവും. ഈ കാര്യങ്ങളാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നമുക്ക് ബാങ്കുകളില്‍ നിന്ന് തന്നെ തുടങ്ങാം.

ബാങ്കിങ് ഓണ്‍ലൈനായപ്പോള്‍
മൊബൈല്‍, ഇന്‍റര്‍നെറ്റ് ആപ്ലിക്കേഷന്‍ ഇനീ ബാങ്കിങ് രീതികളുടെ ആവിര്‍ഭാവമാണ് തട്ടിപ്പുകള്‍ കൂടാന്‍ കാരണമായത്. ബാങ്കിങ് എന്നത് എവിടെയിരുന്നും നടത്താം എന്ന സൗകര്യം തട്ടിപ്പുകാര്‍ക്ക് കടന്നുകയറാനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ഒരുക്കിക്കൊടുത്തു. ബാങ്കിങ് സംവിധാനങ്ങളില്‍ പിഴവ് ഒന്നുമില്ല. അതിലേക്ക് കടന്നു കയറാന്‍ ആര്‍ക്കും പറ്റുകയുമില്ല. പിഴവ് സംഭവിക്കുന്നത് ഉപഭോക്താവിന്‍റെ ഭാഗത്താണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്മുടെ രഹസ്യവിവരങ്ങള്‍ നമ്മെ കബളിപ്പിച്ച് മറ്റൊരാള്‍ കൈക്കലാക്കുകയോ, നമ്മുടെ അക്കൗണ്ടിലേക്ക് കടന്നുകയറാനുള്ള അവസരം നാം തന്നെ അറിയാതെ ഒരുക്കിക്കൊടുക്കുകയോ ചെയ്യുമ്പോഴാണ് തട്ടിപ്പ് സംഭവിക്കുന്നത്. ചില രീതികള്‍ നമുക്ക് പരിശോധിക്കാം.

  1. വ്യാജ വെബ്സൈറ്റുകള്‍: സമാനമെന്നു തോന്നിക്കുന്ന പേരുള്ള വേറെ വെബ്സൈറ്റുകള്‍ ഉണ്ടാക്കി അതിലേക്ക് കടന്നുവരുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന രീതി ഇന്ന് കൂടുതലാണ്. ഉദാഹരണം, ഏതെങ്കിലും ബാങ്കിന്‍റെ പേരിലെ څമچ എന്ന അക്ഷരത്തിനു പകരം څ??چ എന്നാക്കി മറ്റൊരു വെബ്സൈറ്റ് നിര്‍മ്മിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു.

2.ഫോണ്‍ കോളുകള്‍: തട്ടിപ്പിന്‍റെ ഏറ്റവും സാധാരണയായി കണ്ടുവരുന്ന രീതിയാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പ്. ഇത് രണ്ടു വിധത്തിലുണ്ട്. ഒന്ന് ബാങ്കില്‍ നിന്ന് തന്നെ വിളിക്കുകയാണെന്ന വ്യാജേന വിവരങ്ങള്‍ ചോര്‍ത്തുക. അതായത് അക്കൗണ്ടില്‍ എന്തെങ്കിലും അനധികൃത ഇടപാടുകള്‍ നടന്നതായി തെറ്റിദ്ധരിപ്പിക്കുകയോ, അത്യാവശ്യമായി അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാന്‍ പിന്‍ നമ്പര്‍ വേണമെന്നോ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുക. രണ്ട്, ഏതെങ്കിലും സമ്മാനമോ, ഓഫറോ, ഡിസ്കൗണ്ടോ കിട്ടുന്നതിന് ബാങ്ക് വിവരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിളിക്കുക. ഇതില്‍ ആദ്യത്തെ രീതിയാണ് സാധാരണയായി കാണാറുള്ളത്. ഒരു ബാങ്കില്‍ നിന്നും ഒരിക്കലും അക്കൗണ്ട് വിവരങ്ങള്‍ തിരക്കി ആരും നിങ്ങളെ വിളിക്കില്ല. മാത്രമല്ല ഇങ്ങോട്ടു പണം ലഭിക്കാനായി നമ്മുടെ പിന്‍് നമ്പറിന്‍റെ ആവശ്യമില്ല ( എ ടി എം മെഷീനില്‍ അല്ലാതെ). എത്ര ധൃതി അഭിനയിച്ചാലും, ആര്‍ക്കും നിങ്ങളുടെ അക്കൗണ്ടിന്‍റെ രഹസ്യ കോഡുകള്‍ കൊടുക്കരുത്.

  1. എ ടി എം കൌണ്ടര്‍:- എ ടി എം മെഷീനില്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്ന പാനല്‍ കൃത്യമായി ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന ഹൈടെക് രീതിയുണ്ട്. അതുപോലെ സ്ക്രീനിന്‍റെ അടുത്തായി ചെറിയ ക്യാമറ ഘടിപ്പിച്ച് നമ്പര്‍ ചോര്‍ത്തുകയോ, ഇടപാടുകാരന്‍റെ പിറകില്‍ നിന്ന് എ ടി എം നമ്പര്‍ മനസ്സിലാക്കുകയോ അതിനുശേഷം അതേ എ ടി എം കാര്‍ഡ് നമ്പറും പിന്‍ നമ്പറും വ്യാജമായി നിര്‍മ്മിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടുകയാണ് പതിവ്. ഉപഭോക്താവ് ചെയ്യേണ്ടത് ഇതാണ്. എ ടി എം കൗണ്ടറില്‍ കയറിയാല്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു സംശയാസ്പദമായ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. സെക്യൂരിറ്റി ഗാര്‍ഡ് അടക്കം ആരെയും നിങ്ങളുടെ കൂടെ ഉള്ളില്‍ പ്രവേശിപ്പിക്കാതിരിക്കുക. നിങ്ങളുടെ കാര്‍ഡ് ആര്‍ക്കും കൈമാറാതിരിക്കുക. നമ്പര്‍ അടിക്കുന്ന പാനലില്‍ ക്യത്രിമം ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.
  2. ആപ്പെടുത്ത് ആപ്പിലാകരുത്:- ഗുണനിലവാരമില്ലാത്ത ആപ്പുകള്‍ മൊബൈലിലേക്ക് ഡൌണ്‍ലോഡ് ചെയ്താല്‍ അവ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും അതുപയോഗിച്ച് പണം തട്ടാനും സാധ്യതയുണ്ട്. അത് മാത്രമല്ല നമ്മുടെ മറ്റ് വിവരങ്ങളും അവര്‍ ചോര്‍ത്തിയെടുക്കും. അതുപയോഗിച്ചു തിരിച്ചറിയല്‍ രേഖകളും മറ്റും വ്യാജമായി നിര്‍മ്മിക്കാനും സാധ്യതയുണ്ട്. ഗൂഗിള്‍ വെരിഫൈ ചെയ്തിട്ടുള്ള ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. ചില ആപ്പുകള്‍ക്ക് നിങ്ങളുടെ ഫോണിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള കഴിവുണ്ട്.
  3. ക്യൂ ആര്‍ കോഡ് തട്ടിപ്പ്: – കണ്ണില്‍ക്കണ്ട ക്യൂ ആര്‍ കോഡ് മുഴുവന്‍ സ്കാന്‍ ചെയ്യാതെ യഥാര്‍ത്ഥമായ ഉടമസ്ഥത മനസ്സിലാക്കി മാത്രം ഉപയോഗിക്കുക. കള്ളന്‍ ക്യൂ ആര്‍ കോഡ് വഴിയും അകത്ത് കടക്കാം. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ ഈ ഒരു മാര്‍ഗ്ഗം ധാരാളമാണ്.
  4. നിങ്ങളുടെ വിളി ചിലപ്പോള്‍ ബാങ്കിലേക്കാവില്ല:- നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാന്‍ ഇന്‍റര്‍നെറ്റില്‍ നിന്നു നമ്പര്‍ കണ്ടെത്തി വിളിക്കുമ്പോള്‍ കോള്‍ പോകുന്നത് ചിലപ്പോള്‍ ബാങ്കിലേക്കാവില്ല. തട്ടിപ്പുകാര്‍ കൃത്രിമമായി സൃഷ്ടിച്ച വെബ്സൈറ്റില്‍ നിന്നാകും നിങ്ങള്‍ നമ്പര്‍ തിരഞ്ഞെടുക്കുക. അതില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തട്ടിപ്പ് നടത്താന്‍ സാധിച്ചേക്കും.

  5. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം അവസാനിക്കുന്നില്ല. ഇനിയുമുണ്ട് രീതികളേറെ. അവ അടുത്തയാഴ്ച ഈ ലേഖനത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അറിയാം. എന്നാല്‍ ഒന്ന് പറയട്ടെ, ഇതെല്ലാം അറിഞ്ഞശേഷം ചുറ്റും പ്രശ്നങ്ങളാണെന്നു കരുതി പരിഭ്രമിക്കേണ്ട ആവശ്യമില്ല. നമ്മുടെ ബാങ്കുമായി ബന്ധപ്പെട്ട ഒരു വിവരവും ആര്‍ക്കും കൈമാറിയില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. മുന്‍പരിചയമില്ലാത്ത ആരെയും അകമഴിഞ്ഞ് വിശ്വസിക്കാതിരിക്കുക. എപ്പോഴും പണമിടപാടിന്‍റെ കാര്യത്തില്‍ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാ തീരുമാനങ്ങളും എടുക്കുക.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here