ഡെറ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ജാഗ്രതയോടെ

0
36

കുറേ നാളുകള്‍ക്കു ശേഷം സാമ്പത്തിക രംഗത്ത് ഒരു ഉണര്‍വ് കാണപ്പെട്ട ദിവസമാണ് ആഭ്യന്തര ഉത്പാദന സൂചിക 20.1% വര്‍ദ്ധനവ് കാണിച്ച സെപ്തംബര് 1-ാം തീയതി. ഓഹരി വിപണി നോക്കിയാലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കഴിഞ്ഞ കുറേ മാസങ്ങളായി രേഖപ്പെടുത്തിവരുന്നത്. പുറമെ നിന്ന് നോക്കിയാല്‍ എല്ലാം വളരെ ശക്തമായ തിരിച്ചുവരവായി കരുതപ്പെടാം. പക്ഷെ വിപണിയുടെ ഒരു യഥാര്‍ത്ഥ നിലവാരമല്ല ഇന്ന് കാണപ്പെടുന്നത്. ആഭ്യന്തര ഉത്പാദനവും കമ്പനികളുടെ ആസ്തിയും തമ്മിലുള്ള അനുപാതം 100ന് മുകളിലാണുള്ളത്. അതായത് ഇന്ത്യയിലുള്ള കമ്പനികളുടെ ആസ്തിയെന്നത് ആഭ്യന്തര ഉത്പാദനത്തിന്‍റെ അളവിനേക്കാള്‍ കൂടുതലാണ്. ഇത് മുന്‍പുണ്ടായിട്ടില്ലാത്ത ഒരു പ്രവണതയാണ്. ഇതിന്‍റെ ഒരു ശരാശരി സാധാരണ 65-70 എന്ന നിലയിലായിരിക്കും. യഥാര്‍ത്ഥമായ ഒരു നിലവാരത്തിലേക്ക് സൂചിക ഉയര്‍ന്നത് എല്ലാ നിക്ഷേപകരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്.

കടപ്പത്ര വിപണിയില്‍ സ്ഥിതി ഭിന്നമല്ല. വിപണിയില്‍ സാധാരണ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ പലിശ നിരക്കുകള്‍ കൂടാനാണ് സാധ്യത. എന്നാല്‍ ഉദാരമായ പണനയത്തിന്‍റെ ഭാഗമായി പലിശനിരക്കുകള്‍ കുറഞ്ഞുതന്നെ നില്‍ക്കുന്നു, എന്നാല്‍ വ്യവസായത്തിന്‍റെ ചംക്രമണം ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലാകാത്ത മേഖലകളില്‍ മുന്‍പെടുത്തിട്ടുള്ള വായ്പകളുടെ അടവ് മുടക്കം വരികയും അവ സമയത്ത് അടയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പാപ്പരാകുന്ന അവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. ഒരു വിഭാഗം വ്യവസായങ്ങള്‍ മുന്നത്തെക്കാള്‍ മെച്ചപ്പെട്ട നിലയിലെത്തുകയും മറ്റു പലതും തിരിച്ചുവരാനാകാത്തവിധം മണ്ണടിഞ്ഞു പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്.

ഫ്രാങ്ക്ലിന്‍ തുടങ്ങിവെച്ചു

തങ്ങളുടെ 6 സ്കീമുകള്‍ അടച്ചു പൂട്ടിക്കൊണ്ട് ഫ്രാങ്ക്ലിന്‍ ആണ് കടപ്പത്ര വിപണിയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം ആദ്യമായി ഉയര്‍ത്തിക്കാട്ടിയത്. അതിനുപിന്നാലെ പല മ്യൂച്വല്‍ ഫണ്ട് കമ്പനികളും തങ്ങളുടെ കടപ്പത്രാധിഷ്ഠിത സ്കീമുകളില്‍ ڇസെഗ്രഗേറ്റഡ് പോര്‍ട്ട്ഫോളിയോڈ എന്ന പുതിയരീതി കൊണ്ടുവന്നു.അതായത് കിട്ടാക്കടത്തില്‍പ്പെടുന്ന കടപ്പത്രങ്ങളിലെ നിക്ഷേപത്തിന്‍റെ പ്രധാന ലിസ്റ്റില്‍ നിന്നും മാറ്റി ഒരു പ്രത്യേക ഫണ്ടായി മാറ്റുന്നു. അതില്‍ പിന്നീട് പണം തിരികെ കിട്ടുന്ന പടിക്ക് നിക്ഷേപകര്‍ക്ക് തിരികെ നല്‍കും. പ്രധാനപ്പെട്ട പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ഇടപാടുകള്‍ക്ക് തടസ്സമില്ലാതെ തുറന്നുവെയ്ക്കും.

ഈ ഒരു പ്രവണത വിപണിയില്‍ വ്യാപകമായതോടെ എല്ലാ കമ്പനികളും അവരുടെ സ്കീമുകളില്‍ ڇസെഗ്രഗേറ്റഡ് പോര്‍ട്ടഫോളിയോയ്ക്കുള്ള ഒരു നിയമപരമായ മുന്‍കരുതല്‍ എടുക്കാന്‍ തുടങ്ങി. ഫണ്ട് കമ്പനികളടക്കം പ്രധാനപ്പെട്ട എല്ലാവരും ഈയൊരു സ്ഥിതിക്ക് വശംവദരായിട്ടുണ്ട്. ഒരു സ്കീമിന്‍റെ വളരെ ചെറിയൊരു ഭാഗമാണ് സെഗ്രഗേറ്റാകുന്നതെങ്കിലും (മാറ്റിനിര്‍ത്തപ്പെടുക) ആ ഒരു ഭാഗം കൂടുതല്‍ കാലയളവിലേക്ക് പണം തിരിച്ചെടുക്കാനാകാത്ത തരത്തില്‍ ശീതികരിക്കപ്പെടുകയാണ് ചെയൂന്നുന്നത്. കൂടുതലും റേറ്റിംഗ് കുറഞ്ഞ കമ്പനികളുടെ കടപ്പത്രങ്ങളാണ് കിട്ടാക്കടത്തിന്‍റെ തിക്താനുഭവം പേറുന്നത്. ബാങ്കിന്‍റെയും ഗവണ്‍മെന്‍റിന്‍റെയും കടപ്പത്രങ്ങളില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോര്‍പ്പറേറ്റ് ബോണ്ടുകള്‍ അവയുടെ റേറ്റിംഗില്‍ ഇടിവ് സംഭവിക്കാതെ നിലനിര്‍ത്തിപ്പോരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അതേസമയം കോര്‍പ്പറേറ്റ് കടപ്പത്രങ്ങളില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒഴിവാക്കി ഹ്രസ്വകാല നിക്ഷേപം മാത്രം നടത്തുക. നിക്ഷേപദൈര്‍ഘ്യം കുറഞ്ഞ സ്കീമുകള്‍ മാത്രം തല്ക്കാലം തിരഞ്ഞെടുക്കാം. 2 വര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോര്‍പ്പറേറ്റ് ബോണ്ട് ഉള്ള സ്കീമുകള്‍ ഒഴിവാക്കാം. അഅഅ റേറ്റിംഗ് ഉള്ള സ്കീമുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. പലിശ നിരക്ക് തല്ക്കാലം കുറവാണെങ്കില്‍പ്പോലും 3 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ പണപ്പെരുപ്പം മൂലമുണ്ടായിട്ടുള്ള വരുമാന നഷ്ടം കണക്കാക്കി ബാക്കിയുള്ള വളര്‍ച്ചയിേډല്‍ മാത്രം നികുതിയടച്ചാല്‍ മതിയാകും. കാലാവധി കൂടിയ സ്കീമുകളുടെയും കടപ്പത്രങ്ങളുടെ വിശ്വാസ്യത (അതായത് റേറ്റിംഗ്) മനസ്സിലാക്കി നിക്ഷേപിക്കാമെങ്കിലും പലിശനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ നഷ്ടം സംഭവിക്കാം. അതായത് പലിശ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ നാം നിക്ഷേപിച്ചിട്ടുള്ള ബോണ്ടുകളുടെ വിലയിടിയുകയും നമ്മുടെ സ്കീമിന് നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

പ്രതിമാസ നിക്ഷേപം ചെയ്യുന്നവര്‍ക്ക് ദീര്‍ഘകാല ഗവണ്‍െډന്‍റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന സ്കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അടുത്ത കുറച്ചുകാലത്തേക്ക് നഷ്ടമായിരിക്കുമെങ്കിലും പിന്നീട് വരുമാനം കിട്ടിത്തുടങ്ങും. ക്രെഡിറ്റ് റിസ്ക് ഫണ്ടുകള്‍, ലോങ്ങ് ടേം ഫണ്ടുകള്‍, എന്നിവ വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. പോര്‍ട്ട്ഫോളിയോയില്‍ അഅ യോ അതില്‍ കുറവോ റേറ്റിംഗുള്ള കടപ്പത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയെ വിശകലനം ചെയ്ത് നിക്ഷേപിക്കുക.

നിക്ഷേപിക്കാവുന്ന സ്കീമുകള്‍
വിലവ്യതിയാനത്തിന്‍റെ സാധ്യതയുണ്ടെങ്കിലും എന്നെന്നും നിക്ഷേപിക്കാന്‍ (പ്രത്യ്കേിച്ചും പ്രതിമാസ നിക്ഷേപം) മികച്ച സ്കീം ദീര്‍ഘകാല ഗവണ്‍മെന്‍റ് ബോണ്ടുകളാണ്. ഇന്നത്തെ സാഹചര്യത്തില്‍ റിസ്ക് കുറഞ്ഞ രീതിയില്‍ നിക്ഷേപിക്കാവുന്ന സ്കീമുകള്‍ മണി മാര്‍ക്കറ്റ്, അള്‍ട്രാ ഷോര്‍ട് ടേം, ലിക്വിഡ് എന്നിവയാണ്, ഷോര്‍ട് ടേം മുതല്‍ മുകളിലേക്ക് നിക്ഷേപദൈര്‍ഘ്യം കൂടിയവയ്ക്കെല്ലാം റിസ്ക് ഉള്ളതായി കാണുന്നുണ്ട്. കൂടാതെ ബാങ്കിങ് സ്കീമുകള്‍ക്കും ഇനിയങ്ങോട്ട് പലിശനിരക്കുക്കള്‍ കൂടുമ്പോള്‍ വിലയില്‍ (വരുമാനത്തില്‍) ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്.

അടിക്കുറിപ്പ്
റിസ്ക് ഓഹരിവിപണിയില്‍ മാത്രമല്ല കടപ്പത്രങ്ങളിലും ഉണ്ട് എന്ന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ സംഭവങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും മനസിലായി. എല്ലാ നിക്ഷേപത്തിലുമുണ്ട് റിസ്ക്. നല്ലവണ്ണം വിശകലനം ചെയ്ത് നിക്ഷേപിക്കുകയും ഇടയ്ക്കിടെ പുനരവലോകനം ചെയ്യുകയും വേണം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here